മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി തീയറ്ററുകളിലേക്ക്; പുതിയ പ്രൊമോ വീഡിയോ

മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി എന്ന പുതിയ ചിത്രം ഇന്ന് തീയറ്ററുകളിലേക്കെത്തുന്നു. കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’. അപര്‍ണ്ണ ബാലമുരളിയാണ് നായികയായി ചിത്രത്തിലെത്തുന്നത്. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ഹാസവ്യം ആക്ഷനുമൊക്കെ ട്രെയ്‌ലറില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു റൗഡിയായാണ് കാളിദാസ് ജയറാം ചിത്രത്തിലെത്തുന്നത്.

Read more: ശ്രദ്ധേയമായി ‘ഒരു കാഞ്ഞിരപ്പള്ളി പ്രണയം’; വീഡിയോ

സായ്കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദന്‍, ഷെബിന്‍ ബെന്‍സണ്‍, ഗണപതി, എസ്തര്‍ അനില്‍, ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയുടെ നിര്‍മ്മാണം.