ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്ക്

ടിക് ടോക്ക് ജനങ്ങളുടെ ഭാഗമായിട്ട് കാലം കുറച്ചേറെയായി. നിരവധിപേരാണ് അനുദിനവും ടിക് ടോക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. പ്രായത്തെപ്പോലും മറന്നുകൊണ്ടാണ് പലരും ടിക് ടോക്കില്‍ താരമാകുന്നതും. എന്നാല്‍ എന്തും ഏതും ടിക് ടോക്കില്‍ തരംഗമാക്കാന്‍ ശ്രദ്ധിക്കുക. ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് ടിക് ടോക്ക്.

പുതിയ തീരുമാനപ്രകാരം 13 വയസില്‍ താഴെയുള്ളവര്‍ക്ക് ടിക് ടോക്കില്‍ പ്രൊഫൈല്‍ ആരംഭിക്കാനോ സന്ദേശങ്ങള്‍ അയയ്ക്കാനോ വീഡിയോ അപ് ലോഡി ചെയ്യാനോ സാധിക്കില്ല. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി.

അതേസമയം ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം നിയമലംഘനം നടത്തിയതിന്റെ പേരില്‍ കമ്മീഷന്‍ ടിക്ക് ടോക്കിന് 55 ലക്ഷം ഡോളര്‍ (ഏകദേശം39.14 കോടയിലധികം രൂപ) പിഴ ചുമത്തിയിട്ടുണ്ട്. കുട്ടികളുട സ്വകാര്യ സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക്ക് കര്‍ശനമായി പാലിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണം. എന്നാല്‍ ടിക് ടോക്ക് ആപ്ലിക്കേഷനില്‍ പലപ്പോഴും ഈ നിയമം ലംഘിക്കപ്പെടുന്നുണ്ട്. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ പിഴ ചുമത്തിയതും പുതിയ നിര്‍ദ്ദേശം മുന്നേട്ടുവെച്ചതും.

Read more:സംസ്ഥാനഅവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി ‘പൊറിഞ്ചുമറിയംജോസ്’ ലൊക്കേഷന്‍; ചിത്രങ്ങള്‍

പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ ടിക് ടോക്കില്‍ ഇതുവരെ അപ് ലോഡ് ചെയ്തിട്ടുള്ള 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.  എന്നാല്‍ 13 വയസിനു മുകളില്‍ പ്രായമുള്ളവര്‍ അപ് ലോഡ് ചെയ്ത ചില വീഡിയോകളും ടിക് ടോക്കില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതായി പലയിടങ്ങളില്‍ നിന്നും പരാതി ഉയരുന്നുണ്ട്. പുതിയ നിയന്ത്രണം പ്രാബല്യത്തിലായതോടെ ഇനിമുതല്‍ ടിക്ക് ടോക്കില്‍ പ്രൊഫൈല്‍ ആരംഭിക്കുമ്പോള്‍ പ്രായം വ്യക്തമാക്കുന്ന അംഗീകൃത രേഖകള്‍ ആവശ്യപ്പെട്ടേക്കാം. അതേസമയം പുതിയ നിയന്ത്രണം ആഗോളതലത്തില്‍ പ്രാബല്യത്തിലാകുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല.