എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് അമ്മി തുടക്കമാകുന്നു. നാലര ലക്ഷത്തോളം കുട്ടികളാണ് ഈ വര്‍ഷെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇന്ന് ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച് 28 ന് അവസാനിക്കും. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഇവരില്‍ 1,42,033 കുട്ടികള്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ളവര്‍ ആണ്. 2,62,125 കുട്ടികള്‍ എയ്ഡഡ് സ്‌കൂളുകളിലേയും 30,984 വിദ്യാര്‍ത്ഥികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ളവരുമാണ്.

അതേസമയം ഗള്‍ഫ് മേഖലകളില്‍ നിന്നുമായി 495 കുട്ടികളും ലക്ഷദ്വീപിലെ 682 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുമാണ് ഏറ്റവും ്ധികം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തില്‍ 2,923 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഇതുകൂടാതെ ഗള്‍ഫ് മേഖലയില്‍ ഒമ്പത് കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളുമുണ്ട്. ആകെ 2941 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്.

ഉച്ചയ്ക്ക് 1.45 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈമും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. ചൂടു കൂടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിത ശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് രണ്ടര മണിക്കൂറും മറ്റ് വിഷയങ്ങള്‍ക്ക് ഒന്നര മണിക്കൂറുമാണ് ഉത്തരമെഴുതാന്‍ അനുവദിച്ചിരിക്കുന്ന സമയം.

Read more:ഈ ദിവസങ്ങളിൽ പകൽ സമയത്ത് പുറത്തിറങ്ങുന്നവർ സൂക്ഷിക്കാൻ… ചില മുൻകരുതലുകൾ

ഏപ്രില്‍ അഞ്ച് മുതല്‍ മെയ് അഞ്ച് വരെയായിരിക്കും ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക. 54 കേന്ദ്രീകൃത മൂല്യ നിര്‍മയ ക്യാമ്പുകളില്‍ രണ്ട് ഘട്ടമായിട്ടായിരിക്കും മൂല്യ നിര്‍ണയം. ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് 13 ന് അവസാനിക്കുന്ന തരത്തിലാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 25 ന് ആരംഭിക്കും. മൂല്യ നിര്‍ണയ ക്യാമ്പുകളിലേക്കുള്ള ചീഫ് എക്‌സാമിനര്‍മാരുടെയും അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ ഈ മാസം 29 മുതല്‍ പരീക്ഷ ഭവന്റെ വെബ്സ്റ്റില്‍ നിന്നും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *