കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ..അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

സ്വന്തം കുട്ടികൾക്ക് എപ്പോഴും ഏറ്റവും മികച്ചത് മാത്രം നല്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കന്മാരും. എങ്കിലും എപ്പോഴും മാതാപിതാക്കന്മാർക്ക് തെറ്റുപറ്റുന്ന ഒരു മേഖലയാണ് കുട്ടികൾക്ക് നൽകുന്ന ഭക്ഷണം. കുട്ടികൾ വാശിപിടിക്കുമ്പോൾ അവർക്ക് ഇഷ്ടപെട്ട ഭക്ഷണങ്ങൾ വാങ്ങിനൽകുന്ന മാതാപിതാക്കളാണ് കൂടുതലും. എന്നാൽ ഇത് പലപ്പോഴും ഗുണനിലവാരം കുറഞ്ഞ ഭക്ഷണങ്ങൾ ആകാനും സാധ്യതയുണ്ട്.

എന്നാൽ പല മാതാപിക്കന്മാർക്കും ഇപ്പോഴും അറിയാത്ത ഒരു കാര്യമാണ് കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ എന്തൊക്കെ ഉൾപ്പെടുത്തണം എന്നത്. കുട്ടികൾക്ക് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് രാവിലത്തെ ഭക്ഷണം നൽകുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്.  കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.

Read also : ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് പോയാൽ..; ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങൾ

അതുപോലെ പകൽ സമയങ്ങളിലും കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. പകൽ സമയങ്ങളിൽ ചെറിയ ഭക്ഷണമാണ് നല്ലത്. പഴ വർഗങ്ങൾ, പുഴുങ്ങിയ പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ,  ബദാം, അവൽ നനച്ചത് എന്നിവ ഉൾപ്പെടുത്താവുന്നതാണ്.

അതുപോലെ രാത്രിയിലെ ഭക്ഷണം കഴിക്കുമ്പോഴും പ്രത്യകം ശ്രദ്ധിക്കണം.രാത്രിയിൽ ഭക്ഷണം എട്ട് മണിക്ക് മുമ്പേ നല്കണം. ഭക്ഷണം  കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാൻ പാടുള്ളു. കാരണം ഫുഡ് കഴിച്ച ഉടൻ ഉറങ്ങുന്നത് ദഹനത്തെ വളരെ പ്രതികൂലമായി ബാധിക്കും. വെള്ളം നന്നായി കുടിക്കേണ്ടതും കുട്ടികളുടെ വളർച്ചയിൽ അനിവാര്യമാണ്. ദിവസവും ഒരു മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കാൻ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *