ഇനി ഇഷ്ടമുള്ളപ്പോള്‍ കേള്‍ക്കാം ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ എല്ലാ ഗാനവും

ചില രാത്രികള്‍ക്ക് ഭംഗി കൂടുതലാണ്. കുമ്പളങ്ങിയിലെ രാത്രികള്‍ക്കും. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രം. ചിത്രം കണ്ടിറങ്ങന്നുവര്‍ക്കെല്ലാം പറയാനുള്ളത് ഒന്ന് മാത്രം. കുമ്പളങ്ങിയിലെ ഈ രാത്രികള്‍ സുന്ദരം തന്നെ. കഥാ പ്രമേയം കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രം. സിനിമയിലെ ഓരോ രംഗങ്ങളും അത്രമേല്‍ ആഴത്തില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ പതിയുന്നുണ്ട്.

കുമ്പളങ്ങിയിലെ പാട്ടുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇനി ഇഷ്ടമുള്ളപ്പോള്‍ കേള്‍ക്കാം.  ഭാവന സ്റ്റുഡിയോയാണ് കുന്പളങ്ങി നൈറ്റ്സിലെ പാട്ടുകള്‍ എല്ലാമടങ്ങിയ ജ്യൂക് ബോക്സ് പുറത്തുവിട്ടത്. അതേസമയം ചിത്രത്തിലെ രസകരമായ ഒരു രംഗം കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും മറക്കാനാവാത്ത ഒന്നാണ് ബോബിയും ബേബി മോളും തമ്മിലുള്ള പ്രണയം. പണത്തിന്റെയും പ്രതാപത്തിന്റെയുമെല്ലാം അതിര്‍ വരമ്പുകള്‍ ഭേദിച്ചുകൊണ്ടുള്ള ഈ പ്രണയം പ്രേക്ഷകന് പ്രിയപ്പെട്ടതാക്കുന്നു. ബേബി മോളുടെയും ബോബിയുടെയും പ്രണയത്തിലെ മനോഹരമായ ഒരു രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’ എന്ന ക്യാപ്ഷനോടു കൂടിയാണ് ഈ രംഗം യുട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. മണിക്കറുകള്‍ കൊണ്ടുതന്നെ രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.  പിണങ്ങി പോകുന്ന ബോബിയെ ബേബി മോളെ തിരികെ വിളിക്കുന്നതും തുടര്‍ന്നുള്ള മനോഹരമായെരു പ്രെപോസല്‍ രംഗവുമാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

Read more:”ഞാന്‍ സായൂ, സിത്താരക്കുട്ടിന്റെ മോള്”; പാട്ടിനൊപ്പം പരിചയപ്പെടുത്തലുമായി ഗായിക സിത്താരയുടെ മകള്‍: വീഡിയോ

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *