ഡ്രൈവറും ഇന്ധനവും വേണ്ട; യാത്രയും സുരക്ഷിതം, വൈറലായി പുതിയ വോൾവോ ബസുകൾ

March 10, 2019

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെയും സ്വപ്നമാണ് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ.. യാത്രകൾ എപ്പോഴും മനസിനും ശരീരത്തിനും ഒരുപോലെ ഉണർവ്വും സന്തോഷവും നൽകാറുണ്ട്. ഇഷ്ടപെട്ടവരും ഒത്തുള്ള യാത്രകൾ എന്നും മനസിന് മധുരമുള്ള ഓർമ്മകളാണ് സമ്മാനിക്കുന്നത്..

എന്നാൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നതും വാഹന അപകടങ്ങളിലൂടെ ആണെന്നുള്ളതാണ് ഏറ്റവും വേദനാജനകം. അപകടങ്ങൾ കുറയ്ക്കുന്നതിനായി നിരവധി നിയമങ്ങളും സംവിധാനങ്ങളും കൊണ്ടുവരാറുണ്ടെങ്കിലും അപകടങ്ങൾക്ക് ഒരു കുറവും സംഭവിക്കുന്നില്ല എന്നതാണ് സത്യം.

നിരത്തുകളിൽ വർധിച്ചുവരുന്ന വാഹനങ്ങളാണ് ഒരു പരിധിവരെ അപകടങ്ങൾക്ക് കാരണമാകുന്നത്. അതുകൊണ്ടുതന്നെ യാത്രകൾക്ക് കൂടുതലും ബസുകളും മറ്റും  ഉപയോഗിക്കുന്നതാണ് നല്ലത്. വാഹനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന വാതകങ്ങൾ അന്തരീക്ഷ മലീനീകരണത്തിനും കാരണമാകാറുണ്ട്.

ഇപ്പോഴിതാ നിരത്തുകളിൽ പുതിയ സംവിധാനങ്ങളുമായി പുതിയൊരു വാഹനം  പരിചയപ്പെടുത്തുകയാണ് വാഹന നിര്‍മാതാക്കളായ വോള്‍വോ.  ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസുമായാണ് വോൾവോ രംഗത്തെത്തിയിരിക്കുന്നത്. വോള്‍വോയുടെ ശുചിത്വ സുരക്ഷിത സ്മാര്‍ട്ട് സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പ്പെന്നാണ് ഈ ഉദ്യമത്തെ വോള്‍വോ വിശേഷിപ്പിക്കുന്നത്. പൊതുഗതാഗത മേഖലയില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് ഈ ബസിന്റെ ലക്ഷ്യം.

സിംഗപ്പൂരിലെ നന്‍യാംഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി ചേർന്നാണ് വോൾവോ ഈ വാഹനം നിരത്തുകളിൽ എത്തിക്കുന്നത്. 80 പേര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന പുതിയ ബസിന്റെ നീളം 12 മീറ്ററാണ്.  ഡീസല്‍ ബസിനേക്കാള്‍ 80 ശതമാനം കുറവ് ഊര്‍ജം മാത്രം മതി ഈ വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ എന്നാണ് ബസിന്റെ ഉടമകൾ അവകാശപ്പെടുന്നത്.

Read also: ‘റോബിൻഹുഡിനേക്കാൾ വലിയ കള്ളന്മാർ നിരത്തിൽ’, ടെക്കികൾക്ക് ഉപദേശവുമായി പൃഥ്വി..

ഉടൻ തന്നെ ഈ ഡ്രൈവർലെസ് വാഹനങ്ങൾ സിംഗപ്പൂരിലെ നിരത്തുകളിൽ എത്തിക്കുമെന്നാണ് വാഹന ഉടമകളായ വോൾവോ അറിയിക്കുന്നത്. ആദ്യ ഘട്ടത്തതിൽവളരെ കുറച്ച് വാഹനങ്ങൾ നിരത്തുകളിൽ എത്തിച്ച ശേഷം ഇതിന്റെ കുറവുകൾ മനസിലാക്കിയായിരിക്കും കൂടുതൽ വാഹങ്ങൾ  നിരത്തുകളിൽ എത്തിക്കുക എന്നും വോൾവോ കമ്പനി അധികൃതർ അറിയിച്ചു.