അപ്പനൊപ്പം ബിയറടിക്കുന്ന മകള്‍; ‘ജൂണി’ലെ പ്രേക്ഷകര്‍ ഏറ്റെടുത്ത വീഡിയോ രംഗം ഇതാ

തീയറ്റരുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജൂണ്‍ എന്ന ചിത്രം. ചിത്രത്തിന്റെ ഒരു ടീസര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമയിലെ മനോഹരമായ ഒരു രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രജിഷയാണ് ജൂണ്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം. ജോജു ജോര്‍ജും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. രജിഷയും ജോജുവും തമ്മിലുള്ള രസകരമായ ഒരു രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇരുവരും ചേര്‍ന്ന് ബിയരു കുടിക്കുന്ന ഈ രംഗം തീയറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞ കൈയടി ലഭിക്കുന്നുണ്ട് ഈ രംഗത്തിന്. ചിത്രത്തില്‍ ജോജുവിന്റെ മകളായാണ് രജിഷ വിജയന്‍ എത്തുന്നത്. ബിയര്‍ കുടിക്കുന്ന മകളോട് ‘കൊള്ളം, പക്ഷെ ശീലമാക്കേണ്ട’ എന്നും ജോജു പറയുന്നുണ്ട്. ബിയറു കുടിച്ച ശേഷം ഉത്തരക്കടലാസിലെ മാര്‍ക്ക് തിരുത്തിയ സംഭവം കരഞ്ഞുകൊണ്ട് രജിഷ പറയുന്നുണ്ട് ഈ രംഗത്തില്‍. നിഷ്‌കളങ്കതയോടെയുള്ള രജിഷയുടെ പറച്ചില്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നു.

Read more:അന്ന കുമ്പളങ്ങിയിലെ ബേബി മോളായത് ഇങ്ങനെ; വീഡിയോ

അതേസമയം നേരത്തെ പുറത്തിറങ്ങിയ ജൂണിലെ ഓരോ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മികച്ച പ്രതികരണമാണ് ഗാനങ്ങള്‍ക്ക് ലഭിക്കുന്നത്. നവാഗതനായ അഹമ്മദ് കബീറാണ് ജൂണിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇഫ്തിയാണ് ജൂണിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും.

വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിങ്ങനെ വിത്യസ്ത തലങ്ങളിലൂടെയാണ് ജൂണിന്റെ സഞ്ചാരം. ചിത്രത്തിനുവേണ്ടിയുള്ള രജിഷയുടെ മെയ്ക്ക്ഓവറും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.