ലാല്‍ ജോസിന്റെ പുതിയ ചിത്രം; ബിജു മേനോനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങള്‍

March 4, 2019

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ബിജു മോനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കണ്മഊര്‍ ജില്ലയിലെ തലശ്ശേരിയിലാണ് ആദ്യം ചിത്രീകരണം. കണ്മൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നത്. അതേസമയം ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരലം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നവാഗതനായ ജി പ്രഗീഷ് ആണ് ചിത്ത്രതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ സംഗീത സംവിധാനവും എസ് കുമാര്‍ ഛായാഗ്രാഹണവും നിര്‍വ്വഹിക്കുന്നു. അജയന്‍ മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. രഘുരാമവര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

Read more:‘കുമ്പളിങ്ങി നൈറ്റ്‌സി’ലെ ചില ക്യാമറകാഴ്ചകള്‍; ചിത്രങ്ങള്‍

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം തട്ടുംപുറത്ത് അച്യുതനാണ്. മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. തീയറ്റരുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് എം സിന്ധുരാജ് തന്നെയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. ഷെബിന്‍ ബക്കറാണ് ‘തട്ടിന്‍ പുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഹാസ്യം തന്നെയായിരുന്നു ചിത്രത്തിന്റെ പ്രമേയം.

അതേസമയം ലാല്‍ ജോസിന്‍റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്ന നിമിഷ സജയനാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ചോല എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെതേടി പുരസ്കാരമെത്തിയത്.