റൗഡി ബേബിക്ക് ഒരു കിടിലൻ എം ജി ആർ വേർഷൻ; വീഡിയോ കാണാം..

March 9, 2019

തെന്നിന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ച ഗാനമാണ് അടുത്തിടെ പുറത്തിറങ്ങിയ റൗഡി ബേബി. ധനുഷും സായി പല്ലവിയും തകര്‍ത്താടിയ ഗാനരംഗത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തെന്നിന്ത്യ മുഴുവനുമുള്ള ആരാധകര്‍ ഏറ്റെടുത്ത ഗാനമാണ് ‘മാരി 2’ വിലെ റൗഡി ബേബി. ഇപ്പോഴിതാ ഈ ഗാനത്തിന്റെ എം ജി ആർ വേർഷനാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തും ഈ ഗാനം തന്നെയാണ്. സായ് പല്ലവിയും ധനുഷും ചേര്‍ന്ന് ചുവടുവെച്ച ഗാനം ഇരുപത്തിയാറ് കോടിയിലേറെ പേരാണ് യു ട്യൂബിലൂടെ മാത്രം കണ്ടത്. പ്രഭുദേവയാണ് ഈ നൃത്തരംഗത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.

ഈ ഗാനത്തിലെ സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ നേരത്തെരംഗത്തെത്തിയിരുന്നു. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ട്രെന്റിങ്ങില്‍ ഒന്നാമതെത്തിയ ഗാനമാണ് റൗഡി ബേബി. ധനുഷും ദീയും ചേര്‍ന്നാണ് റൗഡി ബേബി ഗാനത്തിന്റെ ആലാപനം. ധനുഷിന്റേതു തന്നെയാണ് ഗാനത്തിലെ വരികളും. യുവാന്‍ ശങ്കര്‍ രാജയാണ് ഈണം പകര്‍ന്നിരിക്കുന്നത്.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘മാരി 2’. ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’. വില്ലന്‍ കഥാപാത്രമായി മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസും ചിത്രത്തിലെത്തിയിരുന്നു. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ബീജ’ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ നായികയായി എത്തിയത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി ചിത്രത്തിലെത്തുന്നത്

ഇപ്പോഴിതാ ഈ ഗാനത്തിന്റെ എം ജി ആർ വേർഷനാണ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത്. വൈറലായ വീഡിയോ കാണാം..