കുമ്പളങ്ങിയിലെ ബോബിക്കും സജിക്കും ഒരു കിടിലൻ സ്പോട് ഡബ്ബ്; വീഡിയോ കാണാം

അടുത്തിടെ റിലീസ് ചെയ്ത് മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്നിരുന്നു. അഭിനയ മികവും അവതരണത്തിലെ ലാളിത്യവും കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഷൈൻ നിഗത്തിനും സൗബിൻ സാഹിറിനും ഒരു കിടിലൻ പെർഫെക്റ്റ് മാച്ചിങ് സ്പോട് ഡബ്ബിങ്ങുമായി എത്തുകയാണ് രണ്ട് സൂപ്പർ താരങ്ങൾ.

അശ്വന്തും അഭിഷേകുമാണ് കുമ്പളങ്ങിയിലെ സജിക്കും ബോബിക്കും സ്പോട് ഡബ്ബിങ്ങുമായി എത്തിയത്. കുമ്പളങ്ങിയിലെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഓരോ സീനുകളും കൂട്ടിച്ചേർത്താണ് ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്ക്  ഡബ്ബ് ചെയ്‌തത്‌.

കോമഡി ഉത്സവ വേദിയിൽ മലയാളികളുടെ പ്രിയപ്പെട്ട സൗബിനും ബോബിയുമായി  എത്തിയ അശ്വന്തിനും അഭിഷേകിനും നിറഞ്ഞ കൈയ്യടിയാണ് വേദിയിൽ ലഭിച്ചത്. കോമഡി ഉത്സവ വേദിയുടെ ഹൃദയം കീഴടക്കിയ അടിപൊളി പെർഫോമൻസ് കാണാം..

പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. ചിത്രം കണ്ടിറങ്ങുന്നവര്‍ക്കെല്ലാം ഏറെ മികച്ച ചിത്രം എന്നുമാത്രമാണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും പ്രേക്ഷകഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്.

Read also: ജഡ്ജസിന്റെപോലും കണ്ണുനിറച്ച് വൈഷ്ണവിക്കുട്ടി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് വേദി, വീഡിയോ കാണാം..

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രം കൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഭാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി,മാത്യൂസ്, അന്ന ബെൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *