“ലാല്‍ വിസ്മയത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍”; മോഹന്‍ലാലിനെക്കുറിച്ചുള്ള ആരാധകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

May 3, 2019

മലയാള ചലച്ചിത്രലോകത്ത് പകരക്കാരനില്ലാത്ത അഭിനയ വിസ്മയം. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ട് വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ചലച്ചിത്ര ലോകത്ത് താരത്തിനുള്ള ആരാധകരുടെ എണ്ണവും ചെറുതല്ല. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മോഹന്‍ലാലിനെ തൊട്ടരികില്‍ കണ്ട ഒരു ആരാധകന്റെ കുറിപ്പ്.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഇട്ടിമണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനെ കണ്ട അനുഭവമാണ് അജയ് വര്‍ഗീസ് എന്ന ആരാധകന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചും ഒബസ്ര്#വേഷനെക്കുറിച്ചുമെല്ലാം വളരെ വിശദമായി എഴുതിയിട്ടുണ്ട് ഈ ആരാധകന്‍. ‘നമുക്കാര്‍ക്കും അറിയാത്ത ഒരു ഫിലിംമേക്കര്‍ ലാലേട്ടനില്‍ ഉണ്ട്’ എന്നു കുറിച്ചുകൊണ്ട് അജയ് വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

?? ‘ലാല്‍ വിസ്മയത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍..’ 

എന്നെയും നിങ്ങളേയും ഒരുപോലെ അതിശയിപ്പിക്കുന്ന ,കേട്ട് കേള്‍വി മാത്രമുള്ള ആക്ഷനും കട്ടിനും ഇടയില്‍ സംഭവിക്കുന്ന ലാല്‍ വിസ്മയത്തിന് ഇന്ന് സാക്ഷ്യം വഹിക്കാനിടയായ്…????

ഏകദേശം ഉച്ചയോടടുത്തപ്പോഴാണ് വീടിന് അടുത്ത് ഇട്ടിമാണിയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞത്.. അറിഞ്ഞ ഉടനെ തന്നെ ലൊക്കേഷനിലേക്ക് വച്ചുപിടിച്ചു… ഷൂട്ടിംഗ് സെറ്റിനോട് അടുത്തപ്പോള്‍ തന്നെ അള്‍ക്കൂട്ടത്തിനിടയില്‍ ലാലേട്ടനെ കണ്ടു… ??കണ്ട ഉടനെ തന്നെ എന്റെ ഉള്ളിലെ ലാലേട്ടന്‍ ഫാന്‍ ഉണര്‍ന്നു… ????മലയാളസിനിമയുടെ താരരാജാവ് എന്റെ കണ്‍മുന്നില്‍.. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്ര സന്തോഷം.. ????മുന്‍പ് ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അടുത്ത് ഇതാദ്യമായി….??
ഉള്ളില്‍ സിനിമാമോഹം കിടക്കണതുകൊണ്ട് നമ്മളിങ്ങനെ ഒരുപാട് സെറ്റുകളില്‍ കാഴ്ചക്കാരനായി പോയിട്ടുണ്ട്… അതില്‍ ഒന്ന് രണ്ട് സ്ഥലത്ത് ആള്‍ക്കൂട്ടത്തിന്റെ എണ്ണം തികക്കാന്‍ പ്രൊഡക്ഷനിലെ പച്ചന്മാര്‍ പിടിച്ച് നിര്‍ത്താറുമുണ്ട്.. പക്ഷേ, അതില്‍ നിന്നുമെല്ലാം എന്നെ ഇവിടെ Excite ചെയ്യിച്ചത് നമ്മടെ ലാലേട്ടന്‍ തന്നെ… സ്റ്റീഫന്‍ നെടുമ്പള്ളിയെ രണ്ട് തവണ തീയറ്ററില്‍ നിന്നും ദര്‍ശിച്ചതാണ് ഞാന്‍… അവിടെ നിന്ന് നേരെ വിപരീതമായ ഒരു കാര്യക്റ്റര്‍ ഇട്ടിമാണി .. വാക്കിലും നോക്കിലും നടപ്പിലുമൊക്കെ അയാള്‍ ഇട്ടിമാണിയായി മാറിയിരിക്കുന്നു..????

മോഹന്‍ലാല്‍ എന്ന നടനെ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നത് മൂന്ന് തരത്തിലാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്..

1. താരപരിവേഷത്താല്‍ സമ്പന്നമായ ഒരു ചിത്രം… മുണ്ടുമടക്കിക്കുത്തി മീശ പിരിച്ച് നാല് സൂപ്പര്‍ ഡയലോഗ് പാസാക്കി നടന്നു പോകുന്ന രാജുവേട്ടന്‍ (പ്രിത്വിരാജ്) വിശേഷിപ്പിച്ച പോലെ ‘ Less than a God, More than a King ‘ കഥാപാത്രങ്ങള്‍… ലൂസിഫറിലൂടെ അത്തരം ഒരു ലാലേട്ടനെ നമുക്ക് കിട്ടി????

2. സൂക്ഷ്മാഭിനയത്തിന്റെ സാധ്യതകള്‍ തേടിയുള്ള രമേശന്‍ നായരെപ്പോലെയും ശിവന്‍കുട്ടിയെപ്പോലെയും രഘുനന്ദനെ പോലെയും ഉളള കഥാപാത്രങ്ങള്‍…. നമ്മെ ഏറെ വിസ്മയിപ്പിച്ചിട്ടുള്ളതും ഏറെ ചര്‍ച്ച ചെയ്യിപ്പിച്ചിട്ടുമുള്ള കഥാപാത്രങ്ങള്‍… അത്തരം ഒരു കഥാപാത്രം ലാലേട്ടനെ തേടിയെത്തിയിട്ട് നാള് കുറേയായ്… കാത്തിരിക്കുന്നു… മരക്കാറും ബറോസും ഒരുപാട് പ്രതീക്ഷ നല്‍കുന്നു..????

3. മൂന്നാമത്തതാണ് ലാലേട്ടനെ എറ്റവും ജനപ്രിയമാക്കിയത് ബാക്കിയുള്ള നടന്മാര്‍ക്കൊന്നും കഴിയാത്തത്…അല്ലെങ്കില്‍ അവര്‍ ശ്രമിച്ചാല്‍ പരാജയപ്പെട്ട് പോകുന്ന ഒരു സ്ഥലം… ലാലേട്ടന്‍ ഇളകി മറിഞ്ഞ് അഭിനയിച്ച പടങ്ങള്‍.. കുട്ടിത്തം നിറഞ്ഞ ലാല്‍ ഭാവങ്ങളാല്‍ സമ്പന്നമായ ചിത്രങ്ങള്‍… ആ കള്ള ചിരിയും ചളിപ്പും നിറഞ്ഞ ഭാവങ്ങള്‍…

അത്തരം ഒരു ശ്രേണിയില്‍ ആയിരിക്കും ഇട്ടിമാണി അണിയിച്ച് ഒരുക്കുന്നതെന്ന് തോന്നുന്നു… ലാലേട്ടന്റെ എനര്‍ജി ലെവലില്‍ നിന്നും അത് പ്രകടമാണ്.. നവാഗതരായായ ഇരട്ട സംവിധായകരുടേയും ക്യാമറാമാന്‍ ഷാജിയുടേയും നിര്‍ദ്ദേശങ്ങള്‍ ഒരു കുട്ടിയേപ്പോലെ അനുസരിച്ച് നില്‍ക്കുന്ന അദ്ദേഹം, ഈ പ്രായത്തിലും…. ഒരു സൂപ്പര്‍ താരപദവിയിലിരിക്കുമ്പോഴും തന്റെ ജോലിയോട് കാട്ടുന്ന ആവേശം നന്നേ അമ്പരിപ്പിക്കുന്നു… എല്ലാത്തരത്തിലും ഏര്‍ ആ സെറ്റിലെ ആളുകളേയും കാഴ്ച്ചക്കാരേയും കയ്യിലെടുത്തിരിന്നു. അത് ഇടയ്ക്ക് ഷൂട്ടിംഗിനിടയില്‍ ആ മുണ്ടൊന്ന് മടക്കി കുത്തിയപ്പോള്‍ കൊച്ചു കുട്ടികളടക്കം പ്രായമായവര്‍വരെ ആവേശത്തോടെ കൈയ്യടിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചതാണ്…

അതിലേറെ എന്നെ അതിശയിപ്പിച്ചത് അദ്ദേഹത്തിന്റെ Observationനാണ്…
ഹണി റോസിന്റെ ഒരു ഷോട്ട് എടുക്കുന്നതിനിടയില്‍ കൂടെയുള്ള നടി ഫോക്കസ് ഔട്ട് ആയപ്പോള്‍ സംവിധായകനും ക്യാമറമാനും അറിയുന്നതിന് മുന്‍പ് 100 മീറ്റര്‍ അപ്പുറം സിദ്ധിക്കും സലിം കുമാറുമായി സംസാരിച്ച് കൊണ്ടിരുന്ന ലാലേട്ടന്‍ അറിയുകയും അതവിടെ പങ്കുവയ്ക്കുകയും ചെയ്തും… ????അപ്പോള്‍ എന്റെ മനസ്സില്‍ ഇങ്ങനെ മന്ത്രിച്ചു ബറോസ്…. ബറോസ്… ബറോസ്…. രാജുവേട്ടന്‍ പറഞ്ഞപോലെ ‘നമുക്കാര്‍ക്കും അറിയാത്ത ഒരു ഫിലിംമേക്കര്‍ ലാലേട്ടനുള്ളില്‍ ഉണ്ട്..’ 

ഒരോ നിമിഷവും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ വിസ്മയത്തില്‍ നിന്ന് ഇനിയുമേറെ വിസ്മയങ്ങള്‍ക്കായി കാത്തിരിക്കുന്നു..