ക്രിക്കറ്റ് ഗ്രൗണ്ടിൽ മലക്കം മറിഞ്ഞ് പൊള്ളാർഡ്; ഇത് ക്രിക്കറ്റോ ഫുട്‍ബോളോ എന്ന് ആരാധകർ , വീഡിയോ ..

May 4, 2019

ഐ പി എല്ലിലെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. തങ്ങളുടെ ഇഷ്ട ടീം ഐ പി എൽ കിരീടം ചൂടുന്നത് കാണാൻ കാത്തിരിക്കുന്ന ഓരോ ക്രിക്കറ്റ് പ്രേമിയിലും ഐ പി എൽ ആവേശം അലയടിക്കുകയാണ്. ഗ്യാലറിയിലെ ഓരോ കളിക്കും ശേഷം ആരാധകർക്ക് ഓർത്തിരിക്കാനും ചിലപ്പോൾ പൊട്ടിച്ചിരിക്കാനും, ചിലപ്പോൾ വിഷമിക്കാനും  ചിലപ്പോൾ മനസിൽ സൂക്ഷിച്ചു വയ്ക്കാനുമൊക്കെ പലതുമുണ്ട്..

ഇപ്പോഴിതാ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ താരം കീറോൺ പൊള്ളാർഡിന്റെ ഒരു വീഡിയോ. ഫീൽഡിങ്ങിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ള പൊള്ളാർഡ് കഴിഞ്ഞ കളിയിൽ മനീഷ് പാണ്ഡെയുടെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായി കാലുകൊണ്ട് ഫുട്ബോൾ സ്റ്റൈലിൽ അടിച്ച്‌ പറത്താനൊരു ശ്രമം നടത്തി. എന്നാൽ ഹാർദിക് പാണ്ഡ്യയ്ക്ക് ബോൾ പാസ് ചെയ്യാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട പൊള്ളാർഡ് ചെന്ന് വീണത് അവിടെ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡിനും അപ്പുറത്തായിരുന്നു. വീഴ്ച്ചയിൽ കാര്യമായ പരിക്കൊന്നും പറ്റിയില്ലെങ്കിലും ഈ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അതേസമയം കളിയിൽ വിജയം മുംബൈക്കൊപ്പമായിരുന്നു. ഈ വിജയത്തോടെ മുംബൈയും പ്ലേ ഓഫിലെത്തി. അതേസമയം ഐ പി എല്ലില്‍ പ്ലേ ഓഫിലെത്താന്‍ നാല് ടീമുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടമായിരിക്കും നടക്കുക.  റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മാത്രമാണ് ഇതുവരെ പ്ലേ ഓഫ് കാണാതെ പുറത്തായ ഏക ടീം. ചെന്നൈയും, ഡല്‍ഹിയും, മുംബൈയും പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി നാലു ടീമുകളാണ് പോരാടുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് പ്ലേ ഓഫിനായി പോരാട്ടത്തിനൊരുങ്ങുന്നത്.