ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ..? എങ്കിൽ ശ്രദ്ധിക്കുക.. ഈ രോഗങ്ങൾ നിങ്ങളുടെ കൂടെത്തന്നെയുണ്ട്…

May 4, 2019

പലപ്പോഴും ജീവിത സാഹചര്യങ്ങളാണ് നമ്മളിൽ പലരേയും രോഗികളാക്കി മാറ്റാറുള്ളത്… കൂടുതൽ സമയവും ഇരുന്ന് ജോലി ചെയ്യുന്നവറിലാണ് കൂടുതൽ രോഗങ്ങൾ കാണാറുള്ളത്..ശരീരമനങ്ങാതെ ഇരുന്ന്  ജോലി ചെയുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്കാണ് കരണമാകുന്നത്.. ഓഫീസിൽ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട.. ഒന്നും രണ്ടുമല്ല നിരവധി രോഗങ്ങളാണ് നിങ്ങൾ കൂടെ കൂട്ടിയിരിക്കുന്നത്.

ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, അർബുദം,ആസ്ത്മ, അൽഷിമേഷ്യസ്, അൾസർ, നടുവേദന, കാഴ്ചക്കുറവ്, കഴുത്ത് വേദന തുടങ്ങി നിരവധി രോഗങ്ങളാണ് നിങ്ങളെ പിടികൂടുക. അതേസമയം  കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ കൃത്യമായും നിർബന്ധമായും വ്യായാമം ചെയ്യണം. കാരണം ഇരുന്ന് ജോലി ചെയുമ്പോൾ വളരെ  കുറഞ്ഞ അളവിലുള്ള ഊർജം  മാത്രമാണ് ചെലവിടുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ വർധിക്കുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ നിരവധി രോഗങ്ങൾക്ക് ശരീരം സജ്ജമാകുന്നു. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയുമ്പോൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടും. ഇതോടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി താഴും. ഇത് ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകും. എന്നാൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാചര്യത്തിൽ ബാക്കി ഉള്ള സമയങ്ങളിൽ നടക്കാനും വ്യായാമം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം.

Read also :‘അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി’ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അതുപോലെത്തന്നെ ഇരുന്ന് ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു  കാര്യവുമുണ്ട്. ഇരിക്കുന്ന പൊസിഷൻ ശരിയായില്ലെങ്കിൽ അത് നടുവേദന, പുറം വേദന, ഷോൾഡർ വേദന എന്നിവയ്ക്കും കുടവയർ ഉണ്ടാകുന്നതിനും കാരണമാകും. അതുപോലെ കംപ്യൂട്ടറിന് മുന്നിൽ അധിക സമയം ഇരിക്കേണ്ടി വരുന്നവർ കണ്ണട നിർബദ്ധമായും ധരിക്കണം.