യുവത്വം നിലനിർത്താൻ ശീലമാക്കാം ഈ പാനീയം ..

May 9, 2019

നാരങ്ങ നിരവധി ഗുണങ്ങളാണ് സമൃദ്ധമാണ്. രാവിലെയും വൈകിട്ടും നാരങ്ങാ വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ദഹനപ്രവർത്തനങ്ങൾ എളുപ്പമാക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും നാരങ്ങ ഏറെ ഗുണകരമാണ്. വൈറ്റമിൻ സി , ബി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള നാരങ്ങയിൽ ആന്റിഓക്സിഡന്റ്സും പൊട്ടാസ്യവും കാൽസ്യവുമെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ സി രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും വിവിധതരം അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് സഹായിക്കും. ചർമ്മത്തിലെ മൃത കോശങ്ങളെ അകറ്റി യുവത്വം പ്രധാനം ചെയ്യാൻ നാരങ്ങയ്ക്ക് സാധിക്കും.

മാനസീക സമ്മർദ്ദമുള്ള ജോലി ചെയ്യുന്നവർ നാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഓർമ്മശക്തി വർധിപ്പിക്കാനും മാനസീക സമ്മർദ്ദം അകറ്റാനും നിരാശ അകറ്റാനും നാരങ്ങാ വെള്ളത്തിന് കഴിയും.

ഉപ്പിട്ട നാരങ്ങാവെള്ളം വളരെ ലളിതമായി വീട്ടില്‍തന്നെ ഉണ്ടാക്കാവുന്നതാണ്. രുചിയിലും ഗുണത്തിലും കേമനാണ് ഉപ്പിട്ട നാരങ്ങാവെള്ളം. ചൂടുകാലമായതിനാല്‍ ശരീരത്തിലെ ജലാംശം വളരെ വേഗത്തില്‍ നഷ്ടമാകും. നിര്‍ജ്ജലീകരണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഉപ്പിട്ട നാരങ്ങാവെള്ളം സഹായിക്കും.

ചൂടുകാലത്ത് ശരീരം ധാരാളമായി വിയര്‍ക്കും വിയര്‍പ്പിലൂടെ സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടമാകും. അതുകൊണ്ടുതന്നെ ഉപ്പിലൂടെ വേണം ആവശ്യമായ ലവണങ്ങള്‍ ശരീരത്തിലെത്താന്‍. അതിനാല്‍ ഉപ്പിട്ട നാരാങ്ങാവെള്ളം ഏറെ ഗുണകരമാണ്. മനുഷ്യ ശരീരത്തില്‍ ഉപ്പു വഹിക്കുന്ന കടമകള്‍ ചെറുതല്ല. നാഡികളുടെ ഉത്തേജനത്തിനും കോശങ്ങളുടെ രൂപവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതിലും ഉപ്പ് പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Read more: അറിയാം കാന്താരിയുടെ ഗുണങ്ങൾ

കൂടാതെ വൃക്കകളുടെയും മസിലുകളുടെയും പ്രവര്‍ത്തനത്തിനും സോഡിയം ആവശ്യമാണ്. ഉപ്പിട്ടു നാരങ്ങാവെള്ളം കിടിക്കുന്നതിലൂടെ സോഡിയത്തിന്റെ അളവ് ഒരു പരിധി വരെ ക്രമപ്പെടുത്താന്‍ സാധിക്കും. ചൂടുകാലമായതിനാല്‍ ധാരാളം വെള്ളം കുടിക്കണം. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കുന്നതാണ് നല്ലത്.  ശരീരത്തിലെ ക്ഷീണത്തെ മറികടക്കാനും ഇത്തരത്തില്‍ നാരങ്ങാവെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കുടിക്കുന്നത് സഹായിക്കും.