‘ഗെയിം ഓവറു’മായി തപ്‌സി; ഇത് ഞെട്ടിക്കുമെന്ന് ആരാധകർ, ട്രെയ്‌ലർ കാണാം..

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് നടി തപ്‌സി പന്നു. ‘ഗെയിം ഓവര്‍’ എന്ന പുതിയ ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴിലേക്കുള്ള തിരിച്ചുവരവ്. അശ്വിന്‍ ശരവണന്‍ ആണ് ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തിന്റെ പ്രമേയവും ഏറെ വിത്യസ്തമാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഏറെ നിഗൂഢതകളെ ബാക്കിയാക്കിയ ചിത്രത്തിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത് ചിത്രം ഏറെ ഞെട്ടിക്കുന്ന ഒരു ചിത്രമായിരിക്കും എന്നതാണ്. ഹൊറർ ചിത്രമാണെന്നുള്ള സൂചനകൾ പുറത്തുവരുന്നുണ്ടെങ്കിലും ഇത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. ആത്യന്തികം ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കും ചിത്രമെന്നും സൂചനകളുണ്ട്. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന യുവതിയായിട്ടാണ് തപ്‍സിയെ ട്രെയിലര്‍ കൂടുതലായും കാണുന്നത്.

Read also: സിനിമ പ്രേമിയായ അച്ഛന്റെ മകൻ സിനിമാക്കാരനായ കഥ; ഹൃദയംതൊടും ഈ അച്ഛന്റെ കുറിപ്പ്.. 

അശ്വിൻ ശരവണൻ സംവിധാനം നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്.  ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന തപ്‌സി പന്നുവിന്റെ ചിത്രമാണുള്ളത്. ഒരു ത്രില്ലര്‍ സിനിമയാണ് ‘ഗെയിം ഓവര്‍’.

നയന്‍ താരയെ കേന്ദ്ര കഥാപാത്രമാക്കി അശ്വിന്‍ സംവിധാനം ചെയ്ത ‘മായ’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മികച്ച പ്രതികരണം തേടിയ ചിത്രത്തിന് ശേഷം അശ്വിൻ പുതിയ ചിത്രവുമായി എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിൽ ശക്തമായ കഥാപാത്രമായി തപ്‌സി പന്നു കൂടി എത്തുന്നതോടെ ആരാധകരുടെ കാത്തിരിപ്പിന് ആവേശം കൂടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *