പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ വീണ്ടും’ലിസ’ എത്തുന്നു; തരംഗമായി ട്രെയ്‌ലർ..

തെന്നിന്ത്യ മുഴുവനുമുള്ള സിനിമ പ്രേമികൾക്ക് സുപരിചിതയാണ് അഞ്ജലി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നായികയായി എത്താറുള്ള അഞ്ജലി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലീസ. ഹൊറർ വിഭാഗത്തിൽപെടുന്ന ചിത്രത്തിലെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്‌ലർ ഇതിനോടകം 2 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ലിസ സിനിമയുടെ തുടർച്ചയാണ് പുതിയ ചിത്രം. ലിസയുടെ ആദ്യ ഭാഗത്തിൽ സീമയാണ്  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് ലിസയായി വേഷമിട്ടത് ശാരിയായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് അഞ്ജലിയാണ്.

Read also: സിനിമ പ്രേമിയായ അച്ഛന്റെ മകൻ സിനിമാക്കാരനായ കഥ; ഹൃദയംതൊടും ഈ അച്ഛന്റെ കുറിപ്പ്..

ബോബി സംവിധാനം ചെയ്ത പഴയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.  പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാജു വിശ്വനാഥ് ആണ്. ത്രീ ഡി രൂപത്തിൽ തയാറാക്കുന്ന ചിത്രം ഒരേസമയം മലയാളത്തിലും തമിഴിലിലും തെലുങ്കിലുമായാണ് പുറത്തിറക്കുന്നത്. ചിത്രം ഹിന്ദിയിലും മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തും. ഛായാഗ്രാഹകനും സംവിധായകനുമായ പി ജി മുത്തയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിലെ ഏറ്റവും നല്ല ഹൊറർ ചിത്രങ്ങളിലൊന്ന് 1978 ൽ പുറത്തിറങ്ങിയ ലിസ. ചിത്രം വൻ ഹിറ്റായതിനെത്തുടർന്ന് 1987-ൽ ബേബി തന്നെ ഇതിന്റെ തുടർച്ചയായി ‘വീണ്ടും ലിസ’ എന്ന മറ്റൊരു ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലിസ എന്ന പേരിട്ടിരിക്കുന്ന പുതിയ ചിത്രവും ഉടൻ തിയേറ്ററുകളിൽ എത്താൻ തുടങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *