പതിവുതെറ്റിച്ചില്ല ഇത്തവണയും ലാലേട്ടന് സ്പെഷ്യൽ പിറന്നാൾ ആശംസയുമായി ക്രിക്കറ്റ് താരം

മലയാളക്കരയുടെ അഭിമാനം എന്ന് മലയാളികൾ ഒന്നടങ്കം വിളിച്ചുപറയുന്ന ഒരേയൊരു പേര് നടന വിസ്മയം മോഹൻലാൽ. ഇന്ന് പിറന്നാളിന്റെ നിറവിൽ നിൽക്കുന്ന സൂപ്പർ സ്റ്റാറിന് ആശംസകളുമായി ലോകം മുഴുവനുമുള്ള മലയാളികൾ എത്തുന്നുണ്ട്. എന്നാൽ പതിവ് തെറ്റിക്കാതെ ക്രിക്കറ്റ് ലോകത്ത് നിന്നും പ്രിയപെട്ട ലാലേട്ടന് പിറന്നാൾ ആശംസകളുമായി എത്തുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദ്രൻ സെവാഗ്.

എല്ലാവർഷവും ലാലേട്ടന് പിറന്നാൾ ആശംസകളുമായി സെവാഗ് എത്താറുണ്ട്. ‘ലാലേട്ടാ…’ എന്ന വിളിയോടെയാണ് വീരേന്ദ്രര്‍ സെവാഗിന്റെ പിറന്നാള്‍ ആശംസ. ‘ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടന്‍, സന്തോഷം നിറഞ്ഞ വര്‍ഷമാകട്ടെ വരാനിരിക്കുന്നത്.’ സെവാഗ് ട്വിറ്ററില്‍ കുറിച്ചു. സെവാഗിന്റെ പിറന്നാൾ ദിനത്തിലും മോഹൻലാൽ ആശംസകളുമായി എത്താറുണ്ട്.

Read also: ഉയരങ്ങൾ കീഴടക്കാൻ ജെസ്സീക്കയ്ക്ക് കൈകൾ വേണ്ട; ആത്മവിശ്വാസം പകർന്ന് ഒരു പൈലറ്റ്

അതേസമയം ചലച്ചിത്രതാരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ആശംസകളും വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ‘ലാലിസം’ നിറയുകയാണ്. താരത്തിന്റെ 59 മത് പിറന്നാളാണ് ഇന്ന്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരം ഏകദേശം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരം ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. ബ്ലോഗിലൂടെയാണ് ബറോസ് എന്ന പുതിയ ചിത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ഇതോടെ ആരാധകരുടെ ആവേശവും ഇരട്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *