‘എന്‍ജികെ’ തീയറ്ററുകളിലേക്ക്; പ്രൊമോ വീഡിയോ പങ്കുവെച്ച് സൂര്യ

May 31, 2019

തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഏറെയുള്ള നടനാണ് സൂര്യ. അഭിനയംകൊണ്ട് വെള്ളിത്തിരയില്‍ വസന്തം തീര്‍ക്കുന്ന മഹാനടന്‍. സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന എന്‍ജികെ എന്ന ചിത്രം തീയറ്ററുകളിലേക്കെത്തുന്നു. സായി പല്ലവിയാണ് ചിത്രത്തിലെ നായികാ കഥാപാത്രം. ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതോസമയം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് സൂര്യ പങ്കുവെച്ച എന്‍ജികെയുടെ ഒരു പ്രൊമോ വീഡിയോ. സായി പല്ലവിയും സൂര്യയും ഈ വീഡിയോയില്‍ ഉണ്ട്.

ചിത്രത്തില്‍ നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് സൂര്യ എത്തുന്നത്. സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. നേരത്തെ സൂര്യ ചെഗുവേര സ്‌റ്റൈല്‍ തൊപ്പി വച്ചിട്ടുള്ള പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ വേഷമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. പല്ലവിക്ക് പുറമെ രാകുല്‍ പ്രീതും ചിത്രത്തില്‍ നായികമാരായി എത്തുന്നുണ്ട്. പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Read more:തൊഴില്‍ തട്ടിപ്പ്; ഈ 18 റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

അതേസമയം സൂര്യ സായി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് എന്‍ ജി കെ. ചിത്രത്തിനായി കാത്തിരിക്കുകാണ് ആരാധകര്‍. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ‘എന്‍ ജി കെ’ നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഒരു കോടിയോളം പേരാണ് കണ്ടത്.