കുട്ടിക്കളിയുമായി ഷെയ്ൻ; ചിത്രങ്ങൾ കാണാം..

May 12, 2019

നിഷ്‌കളങ്കമായ പുഞ്ചിരിയും  ലാളിത്യവും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുളിൽ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുതന്നെയാണ്. അകാലത്തിൽ പൊലിഞ്ഞുപോയ അബി എന്ന നടനോടുള്ള സ്നേഹം കൊണ്ടുകൂടിയാണ് ഷെയ്ൻ ആരാധകരുടെ ഇഷ്ടതാരമായി മാറുന്നത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്ന ഷെയ്ൻ നിഗത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

കുട്ടികളുടെ ചോദ്യങ്ങൾക് ഉത്തരം നൽകിയും , അവരോടൊപ്പം ചിത്രങ്ങൾ എടുത്തും താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ച് കുട്ടികളുമായി പങ്കുവെച്ചു.  റിയാലിറ്റിഷോകളിലൂടെയും സീരിയലുകളിലൂടെയും സിനിമയിലെത്തിയ താരത്തിന്റെ ആദ്യ ചിത്രം താന്തോന്നിയാണ്. പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു.

Read also: കേരളാപോലീസിന്റെ പപ്പുവിനെ പരിചയപ്പെടുത്തി മമ്മൂക്ക; വീഡിയോ

കുമ്പളങ്ങി നൈറ്റ്സിലെ ബോബി എന്ന ശ്രദ്ദേയമായ കഥാപാത്രത്തിന് ശേഷം ഷെയ്ൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഇഷ്‌ക് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ഈ മാസം 17 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മനോഹറാണ് ഇഷ്‌ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍. ഈ ഫോര്‍ എന്റര്‍ടെന്‍മെന്റാണ് നിര്‍മ്മാണം. ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്ന ക്യാച്ച് ലൈനും ചിത്രത്തിന്റെ പേരിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ ശീതള്‍ ഇഷ്‌കില്‍ ഷെയ്‌ന്റെ നായികയായെത്തുന്നു. രതീഷ് രവിയാണ് തിരക്കഥ. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.ചിത്രത്തിന്റെ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.