‘എത്രയോ ജന്മമായ്…’, മലയാളികളുടെ ഇഷ്ട ഗാനത്തിന് മനോഹരമായൊരു വയലിന്‍ വിസ്മയം

‘എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു….’ എപ്പോഴെങ്കിലും ഒന്നു മൂളിയെങ്കിലും നേക്കിയിട്ടില്ലേ ഈ ഗാനം. അത്രമേല്‍ ആര്‍ദ്രമാണ്, സുന്ദരമാണ് ഈ പാട്ട്. വാര്‍ഷങ്ങള്‍ എത്ര കഴിഞ്ഞലും മലയാളികള്‍ നെഞ്ചിലേറ്റുന്നുണ്ട് ഈ പ്രണയഗാനം. ക്ലാസിക് എന്നോ, നിത്യഹരിതമെന്നോ ഒക്കെ ഈ പാട്ടിനെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. പ്രണയഗാനങ്ങള്‍ എക്കാലത്തും അങ്ങനെയാണല്ലോ… കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷകനില്‍ ആസ്വാദനത്തിന്റെ അലയൊലികള്‍ തീര്‍ക്കുന്നു.ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഈ മനോഹരഗാനത്തിന് ഒരുക്കിയ വയലിന്‍ സംഗീതം. പ്രണയാര്‍ദ്രമായ ഒരു നേര്‍ത്ത മഴ നൂലുപോലെ ആസ്വാകന്റെ നെഞ്ചിലേക്ക് പെയ്തിറങ്ങുന്നു ഈ പാട്ട്.  ഫ്രാന്‍സിസ് സേവ്യര്‍ വയലിന്‍ തന്ത്രിയിലൂടെ ഒരുക്കിയിരിക്കുന്നത് വിസ്മയം തന്നെയാണ്. ജനപ്രിയ ടെലിവിഷന്‍ ചാനലായ ഫ്ളവേഴ്‌സ് ടിവിയാണ് ഈ സംഗീതത്തിന് പിന്നില്‍. ‘നല്ല ചൂട് കട്ടന്‍ ചായ, മഴ, പിന്നെ ഈ മനോഹര ഗാനവും…’ ”ആഹാ എത്ര നല്ല കോമ്പിനേഷന്‍” എന്നു ആരും പറഞ്ഞുപോകും.


1998- ല്‍ തീയറ്ററുകളിലെത്തിയ ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ വരികള്‍. വിദ്യാ സാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സിനിമയില്‍ ശ്രീനിവാസ്, സുജാത മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *