“മമ്മൂക്കാ മമ്മൂക്ക ഇങ്ങോട്ട് വന്നേ”; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മമ്മൂട്ടിയുടെ കുട്ടിഫാന്‍: വീഡിയോ

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പ്രായഭേദമന്യേ ആരാധകരും ഏറെയാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയുടെ ഒരു കുട്ടിഫാന്‍. ‘മമ്മൂക്ക… മമ്മൂക്കാ…എന്ന് നിഷ്‌കളങ്കതയോടെ വിളിക്കുന്ന ഈ കുട്ടിത്താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കൈനീട്ടി കൊഞ്ചി കൊഞ്ചിയാണ് കുഞ്ഞു ആരാധികയുടെ മമ്മൂക്ക വിളി. കുട്ടി ആരാധികയ്ക്ക് മമ്മൂട്ടി ഫ്‌ളൈങ് കിസ് നല്‍കുന്നതും വീഡിയോയില്‍ കാണാം.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘iഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയുടെ ചിത്രികരണം കാണാനാണ് കുഞ്ഞ് ആരാധികയും എത്തിയത്. അതേസമയം ചിത്രത്തിന്റെ സംവിധായകനായ രമേശ് പിഷാരടിയും ഈ മനോഹര വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ മമ്മൂക്ക മമ്മൂക്കാ.. ഇങ്ങോട്ടു വന്നേ….
ഗാനഗന്ധര്‍വന്‍ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആള്‍ ഇയാളാണ്.’ എന്ന രസകരമായ ക്യാപ്ഷനും രമേശ് പിഷാരടി വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളിലാകെ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടിയുടെ ഈ കുട്ടി ആരാധിക.

അതേസമയം ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേശ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Read more:ദൃശ്യവിസ്മയങ്ങളുമായി ‘സഹോ’; ടീസര്‍ ശ്രദ്ധേയമാകുന്നു

പുതുമുഖ താരം വന്ദിതയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. രമേശ് പിശാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തികച്ചും വിത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കുറ്റിത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമായാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുക.

മുകേഷ്, ഇന്നസെന്‍ര്, സിദ്ദിഖ്, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *