ധോണി ആരാധകനാണോ…? എങ്കിൽ ഇവിടെ ഭക്ഷണം സൗജന്യമായി കഴിക്കാം

ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ബാറ്റിങ്ങിൽ വിസ്‌മയം സൃഷ്ടിക്കുന്ന ക്രിക്കറ്റ് പ്രേമികളുടെ തല ധോണിയ്ക്ക് പ്രായ ഭേദ മന്യേ  നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായിരിക്കുകയാണ് ഒരു ധോണി ഫാൻ. ധോണി ആരാധകർക്ക് സൗജന്യ ഭക്ഷണം ഒരുക്കിയാണ് 32-കാരനായ ശംഭു ബോസ് എന്ന ധോണി ആരാധകൻ താരമാകുന്നത്. പശ്ചിമ ബംഗാളിലെ അലിപുര്‍ദൗറിലെ ‘എംഎസ് ധോണി ഹോട്ടലി’ലാണ് ധോണി ആരാധകർക്ക് സൗജന്യ ഭക്ഷണം ഒരുക്കിയിരിക്കുന്നത്.

ഏകദേശം രണ്ട് വർഷത്തോളമായി ശംഭു ബോസ് ഈ ഹോട്ടൽ ആരംഭിച്ചിട്ട്. നിരവധി ധോണി ആരാധകർ തങ്ങളുടെ സ്ഥാപനം അന്വേഷിച്ച് കണ്ടെത്തി ഭക്ഷണം കഴിക്കാൻ ഈ ഹോട്ടലിൽ എത്താറുണ്ടെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. റെസ്റ്റോറിന്റെ ചുവരുകളിൽ നിറയെ ധോണിയുടെ ചിത്രങ്ങളാണ്.

Read also: ബിജു മേനോനും ഷെയ്ൻ നിഗവും ഒന്നിക്കുന്നു; ‘ഡാനിയേൽ കേൾക്കുന്നുണ്ട്’ ഉടൻ

ചെറുപ്പം മുതൽ ധോണി ആരാധകരാണ് ശംഭു ബോസ്. തന്റെ കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് തനിക്ക് ധോണിയെന്നും, അദ്ദേഹം കളിക്കുന്ന ശൈലിയും അദ്ദേഹത്തിന്റെ സ്വഭാവവുമെല്ലാം തനിക്ക് ഏറെ ഇഷ്ടമാണെന്നും ശംഭു പറഞ്ഞു. അദ്ദേഹത്തിന്റെ കളി നേരിൽ പോയി കാണാൻ വലിയ ആഗ്രഹമുണ്ട്. എന്നാൽ അതിനുള്ള സാമ്പത്തീക സ്ഥിതി തനിക്കില്ലെന്നും ശംഭു കൂട്ടിച്ചേർത്തു. അതേസമയം എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തെ നേരിൽ കാണാമെന്നുള്ള പ്രതീക്ഷയിലാണ് ശംഭു ബോസ്.

ക്രിക്കറ്റ് ഗ്രൗണ്ടിൽ ഗർജിക്കുന്ന സിംഹമായി മാറാറുള്ള തല പക്ഷെ തന്റെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. കളിയിലെ മികവ് മാത്രമല്ല ധോണിയെ ആരാധകരോട് ചേർത്ത് നിർത്തുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ ലാളിത്യം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *