ബിജു മേനോനും ഷെയ്ൻ നിഗവും ഒന്നിക്കുന്നു; ‘ഡാനിയേൽ കേൾക്കുന്നുണ്ട്’ ഉടൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബിജു മേനോനും ഷെയ്ൻ നിഗവും. ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന വാർത്ത ആരാധകരുടെ ആവേശം വർധിപ്പിക്കുന്നു. ഡാനിയേൽ കേൾക്കുന്നുണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില്‍ ലാലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കുമെന്നാണ് സൂചന. മധുനീലകണ്ഠൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് വിദ്യാസാഗറാണ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. അതേസമയം ബിജു മേനോനും ഷെയ്ൻ നിഗത്തിനും പുറമെ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഇഷ്‌കാണ് ഷൈൻ നിഗത്തിന്റേതായി അവസാനമായി വെള്ളിത്തിരയിൽ എത്തിയ ചിത്രം. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ജീവിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. കുറഞ്ഞ ചിത്രത്തിലൂടെത്തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറിയ ഷെയ്ൻ, സച്ചിദാനന്ദൻ എന്ന ചെറുപ്പക്കാരനായി എത്തി അവിശ്വസനീയമാം വിധം അഭിനയിച്ച ചിത്രമാണ് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഇഷ്‌ക്.

Read also: ആരോഗ്യ സംരക്ഷണത്തിന് ശീലമാക്കാം ഈ പാനീയങ്ങൾ

അതേസമയം ബിജു മേനോന്റേതായി വെള്ളിത്തിരയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘നാല്പത്തിയൊന്ന്’.  ബിജു മോനോനും നിമിഷ സജയനുമാണ് ലാൽ ജോസ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്ത്രതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പൃഥ്വിരാജ് ബിജു മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് അയ്യപ്പൻ കോശി. ബിജു മേനോനും സംവൃതയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’.

Leave a Reply

Your email address will not be published. Required fields are marked *