‘ലൂക്ക’യെ കാത്തിരിക്കാൻ ഒരുപാടുണ്ട് സിനിമാപ്രേമികൾക്ക് കാരണങ്ങൾ….

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂക്ക. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഈ മാസം 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആരാധകർ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കാൻ കാരണങ്ങൾ ഏറെയാണ്..

യുവ നടന്മാരിൽ ഏറെ ജനപ്രിയനാണ് ടോവിനോ തോമസ്, അദ്ദേഹത്തിന്റെ  ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലൂസിഫറിലെയും ‘ഉയരെ’, ‘വൈറസ്’, ‘ആൻഡ് ദ് ഓസ്കാർ ഗോസ് ടു’ തുടങ്ങിയ ചിത്രത്തിലെയും ടോവിനോയുടെ കഥാപാത്രങ്ങൾക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു, അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ.

ചിത്രത്തിൽ ഒരു ശിൽപിയായാണ് ടോവിനോ വേഷമിടുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രതീക്ഷ. ചാർളിയിലെ ദുൽഖറിനെ ഹൃദയത്തോട് ചേർത്തുവച്ച മലയാളികൾക്ക് ഏറെ പ്രതീക്ഷയാണ് ലൂക്കയിലെ ടോവിനോയുടെ ഓരോ ചിത്രങ്ങളും നൽകുന്നത്.

ടൊവിനോ അഹാന കൃഷ്ണകുമാർ ജോഡികൾ ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നുവെന്ന് പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ഒന്നിക്കുന്ന ചിത്രവും ആരാധകരെ കൂടുതൽ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.

പ്രണയത്തെ ഇഷ്‌പ്പെടുന്ന മലയാളികൾക്ക് ആവേശം ജനിപ്പിക്കുന്ന പ്രണയ ഗാനങ്ങളാണ് ചിത്രത്തിലേതായി പുറത്തിറങ്ങിയത്. ഒരു മനോഹര പ്രണയത്തിന് കൂടി മലയാളികൾ സാക്ഷികളാകുമെന്ന് തീർച്ചപ്പെടുത്തുകയാണ് ടോവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ലൂക്ക. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’ എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനങ്ങളും അണിയിച്ചൊരുക്കിയിരിക്കുന്നത്.

Read also: ‘അഭിനയിക്കുന്ന ഓരോ ഷോട്ടിനുമുമ്പും എഴുതുന്ന ഓരോ വാക്കിനുമുമ്പും, മനസ്സിൽ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് അദ്ദേഹത്തിന്റെ കണ്ണിലെ പ്രകാശമാണ്’- മനസ് തുറന്ന് മുരളി ഗോപി

അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം. എന്തായാലും ലൂക്കയ്ക്കായി കാത്തിരിക്കാൻ ഒരുപാടുണ്ട് സിനിമാപ്രേമികൾക്ക് കാരണങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *