‘ഇതിലും വലുത് എന്തോ വരാനിരുന്നതാ’!!! കൗതുക വീഡിയോ കാണാം…

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും പ്രിയപെട്ടവരുമൊത്ത് സമയം ചിലവഴിക്കാനോ, സംസാരിക്കാനോ പറ്റാറില്ല. എന്നാൽ വീണുകിട്ടുന്ന ചില ഇടവേളകൾ ആനന്ദകരമാക്കാൻ പലരും ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. ചില രസകരമായ വീഡിയോകൾ ചിലപ്പോൾ കാഴ്ചക്കാരെ രസിപ്പിക്കുന്നു, മറ്റു ചിലപ്പോള്‍ അമ്പരപ്പിക്കുന്നു. വിത്യസ്തങ്ങളും കൗതുകകരവുമായ വീഡിയോകള്‍ക്കാണ് പലപ്പോഴും കാഴ്ചക്കാര്‍ അധികവും. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഒരു കൗതുക വീഡിയോ.

ഒരു നായക്കുട്ടിയുടെയും ഉടമയുടേതുമായ മനോഹരമായ ഈ വീഡിയോ, നായയുടെ തലയിൽ ഇടിച്ച് ആദ്യം മുട്ട പൊട്ടിക്കുന്നു. പിന്നീട് അല്പം കൂടി വലിയ പഴവും നായയുടെ തലയിൽ ഇടിച്ച് പൊട്ടിക്കുന്നു. അതിന് ശേഷം അല്പം കൂടി വലിയ ഒരു തണ്ണിമത്തൻ എടുത്തുകൊണ്ടുവരുന്ന ഉടമയെകാണുമ്പോൾ ഓടി കൂട്ടിൽ കയറുന്ന നായയുടെ രസകരമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

Read also: ‘ഞാൻ കണ്ടതിൽവച്ച് ഏറ്റവും നിഷ്കളങ്കനായ ഒരു മനുഷ്യൻ’; ഇന്ദ്രൻസിനെക്കുറിച്ച് ശ്രദ്ധേയമായി നവസംവിധായകന്റെ കുറിപ്പ്

വീഡിയോ കണ്ട് നായയുടെ സ്‌നേഹത്തെയും ബുദ്ധിയെയും പ്രശസിക്കുകയാണ് സൈബര്‍ ലോകം ഒന്നാകെ..നിരവധി ആളുകളാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുമ്പും ഇത്തരത്തിൽ കൗതുകം ജനിപ്പിക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *