സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു

June 29, 2019

സംവിധായകൻ ബാബു പിഷാരടി (അനിൽ ബാബു) അന്തരിച്ചു. 59 വയസായിരുന്നു. അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ തിരക്കുള്ള സംവിധായകനായിരുന്നു അനിൽ ബാബു. ‘അനിൽ ബാബു’എന്ന പേരില്‍ സംവിധായകന്‍ അനിലുമായി ചേര്‍ന്ന് 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ബാബു ഹരിഹരന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.

ബാബുവിന്‍റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് സംവിധായകൻ അനിലുമായി കൂടിച്ചേർന്ന് നിരവധി ചിത്രങ്ങൾക്ക് ജന്മം കൊടുത്തു. ഇരുവരും ചേർന്നുള്ള ആദ്യ ചിത്രം 1992ൽ പുറത്തിറങ്ങിയ മാന്ത്രികചെപ്പാണ്. ‘സ്ത്രീധനം’, ‘കുടുംബവിശേഷം’, ‘അരമനവീടും അഞ്ഞൂറേക്കറും’, ‘കളിയൂഞ്ഞാൽ’, ‘പട്ടാഭിഷേകം’ സ്‌ത്രീധനം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കുടുംബ വിശേഷം, വെൽകം ടു കൊടൈക്കനാൽ, മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ’ തുടങ്ങിയവയാണ് അനിൽ ബാബു കൂട്ടുകെട്ടിൽ ഒരുങ്ങിയ പ്രധാന ചിത്രങ്ങൾ. 2013ൽ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രവും ബാബു സംവിധാനം ചെയ്തു.