‘സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവന്റെ ചിത്രം’; ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’വിനെക്കുറിച്ച് ടൊവീനോ

June 21, 2019

ടൊവിനോ തോമസ് നായകാനായി എത്തുന്ന പുതിയ ചിത്രമാണ്’ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’. സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വിനുണ്ട്. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ ചിത്രത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ടൊവീനോ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എല്ലാ സിനിമാപ്രേമികൾക്കും വേണ്ടി നാളെ ഞങ്ങൾ ഈ സിനിമ സമർപ്പിക്കുന്നു! ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമാ ജീവിതം ആരംഭിച്ച എനിക്ക് നാളത്തെ ദിവസം ഒരു വിധത്തിൽ പറഞ്ഞാൽ സ്വപ്നസാക്ഷാത്കാരമാണ്. തിരശീലയിലെങ്കിലും ഒരു സംവിധായകൻ ആവുക എന്നത്.

ഇന്ത്യക്കകത്തും പുറത്തും ഒരുപാട് ആരാധകരുള്ള, ആദ്യ ചിത്രം കൊണ്ട് തന്നെ ദേശീയ പുരസ്കാരവും അന്തർദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ, ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി നേടിയ ഒരു സംവിധായകന്റെ സിനിമയിൽ അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായി ഞാൻ കരുതുന്നു !

Salim Ahamed സലീമിക്ക, നന്ദി !!
ഇന്ത്യയിലെ തന്നെ മികച്ച ക്യാമറാമാന്മാരിൽ ഒരാൾ ആയ മധു സർ Madhu Ambat , ഓസ്കാർ ജേതാവ് Resul Pookutty, നാഷണൽ അവാർഡ് ജേതാക്കളായ സലീമേട്ടൻ Salim Kumar, ലാലേട്ടൻ Lal , ഞാൻ ഏറെ സ്നേഹിക്കുന്ന ശ്രീനിയേട്ടൻ #Sreenivasan, സിദ്ദിഖ് ഇക്ക Sidhique , കുട്ടേട്ടൻ #Vijayraghavan , #Zareenawahab, പ്രകാശേട്ടൻ #VettukiliPrakashan , Anu Sithara , Nikki Hulowski, Sarath Appani, Dinesh Prabhakar, Maala Parvathi, Kavitha Nair തുടങ്ങിയ അഭിനേതാക്കളോടൊപ്പവും #Vijaisankar (എഡിറ്റർ) Bijibal (സംഗീതം), Ranjith Ambady (ചമയം) , Mashar Hamsa (വസ്ത്രാലങ്കാരം), Santhosh Raman, Benny Kattappana തുടങ്ങിയ അണിയറ പ്രവർത്തകരോടുമൊപ്പം ഈ സിനിമയിൽ പ്രവർത്തിക്കാനായതും ഒരുപാട് സന്തോഷം ! ഈ സിനിമയിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തരോടുമുള്ള എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു . നാളെ മുതൽ ഞങ്ങളുടെ ഈ സിനിമ നിങ്ങളുടേതുകൂടിയാണ് ? അപ്പൊ നാളെ തിയേറ്ററിൽ കാണാം ?
പ്രതീക്ഷയോടെ , സ്നേഹപൂർവ്വം -Tovino
#AndTheOskarGoesTo…