നോവുണര്‍ത്തി ഈ കണ്ണീര്‍മേഘങ്ങള്‍; മനോഹരം ‘സച്ചിനി’ലെ ഗാനം

ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ‘സച്ചിന്‍’. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. ജൂലൈ 19 ന് ‘സച്ചിന്‍’ തീയറ്ററുകളിലെത്തും. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം. കണ്ണീര്‍ മേഖങ്ങള്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഹിഷാം അബ്ദുള്‍ വാഹബ്, ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രമാണ് ‘സച്ചിന്‍’. ചിത്രത്തില്‍ ‘സച്ചിന്‍’ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.

സന്തോഷ് നായരാണ് ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍ മണിയന്‍ പിള്ള രാജു, രമേശ് പിശാരടി, മാലാ പാര്‍വ്വതി, അന്ന രാജന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സച്ചിന്‍ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Read more:“ഏഴാം ക്ലാസിലെ റിസള്‍ട്ട് വന്ന ദിവസം നിനക്ക് ഓര്‍മ്മയുണ്ടോ”; ഹൃദയംതൊട്ട് ‘ശുഭരാത്രി’യിലെ ഒരു രംഗം: വീഡിയോ

സച്ചിന്‍ എന്ന സിനിമയിലെ പോരാടുന്നേ പോരാടുന്നേ… എന്നു തുടങ്ങുന്ന ഒരു ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നതും. രസകരമായ ചില മുഹൂര്‍ത്തങ്ങളും ഈ ഗാനത്തില്‍ ഇടം നേടിയിട്ടുണ്ട്. ഈ ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *