ആ മീനും പല്ലിയും മാത്രമല്ല, കവര് പൂത്തുകിടക്കുന്നതും വിഎഫ്എക്സ്; കുമ്പളങ്ങി നൈറ്റ്‌സ്’ ബ്രേക്ക്ഡൗണ്‍ വീഡിയോ

July 20, 2019

മനോഹരമായ രാത്രികൾ ചിലപ്പോൾ മനസിൽ നിന്നും മായാറില്ല. കുമ്പളങ്ങിയിലെ ചില രാത്രികളും മനസിൽ മായാതെ നിൽക്കുകയാണ്. ചിത്രം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിലെ ഓരോ സീനുകളും മനസിൽ മായാതെ നിൽക്കുന്നുണ്ട്. അത്രമേൽ പ്രേക്ഷക ഹൃദയത്തിൽ അലിഞ്ഞുചേർന്നു കുമ്പളങ്ങിയിലെ ഓരോ രാത്രികളും. ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ, മധു സി നാരായണ്‍, ഫഹദ് ഫാസിൽ, സൗബിൻ തുടങ്ങി മികച്ച കൂട്ടുകെട്ടിൽ വിരിഞ്ഞ ചത്രത്തിലെ ഓരോ ബ്രില്യൻസും ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ഇപ്പോഴിതാ ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. തിയേറ്ററങുകളിൽ കൈയ്യടിനേടിയ പല രംഗങ്ങളുടെയും പൂര്‍ണതയ്ക്ക് സംവിധായകന്‍ വിഷ്യല്‍ എഫക്ട്‌സ് ഉപയോഗിച്ചിട്ടുണ്ട്.

കായലില്‍ ‘കവര് പൂത്തുകിടക്കുന്നത്’, ബോബി ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന രംഗത്തിലെ  ചൂണ്ടയില്‍ കൊളുത്തുന്ന മത്സ്യം, നിലത്തു വീണു കിടക്കുന്ന പല്ലി തുടങ്ങിയ രംഗങ്ങളിലും വി എഫ് എക്സ് ഉപയോഗിച്ചിട്ടുണ്ട്.

ചില പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ സാക്ഷ്യമാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പറയാതെ വയ്യ. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്. ഒപ്പംതന്നെ ഏറെ മനോഹരങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളും. പ്രമേയത്തില്‍ തന്നെ വിത്യസ്തത പുലര്‍ത്തിക്കൊണ്ട് തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകനുമായി ഏറെ അടുത്തു നില്‍ക്കുന്നു.
മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read also: നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ഈ പ്രത്യേകതകള്‍; വീഡിയോ

ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്