കാല്പന്തുകളിയിൽ വിസ്‌മയം സൃഷ്ടിച്ച് 12 കാരൻ; അഭിനന്ദിച്ച് ഹ്യുമേട്ടൻ, ഇത് ആന്ദ്രേ ഇനിയേസ്റ്റയോയെന്ന് ആരാധകർ, വീഡിയോ

July 23, 2019

കാൽപന്തുകളിപോലെ മൈതാനത്ത് ഇത്രയധികം ആഘോഷിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു ഗെയിം ഇല്ലെന്നുതന്നെ പറയാം.. അത്രമാത്രം പ്രിയപ്പെട്ടതാണ് ഫുട്ബോൾ. കാലുകൾ കൊണ്ട് കളിക്കളത്തിൽ നിറവസന്തങ്ങൾ സൃഷ്ടിക്കുന്ന ഫുട്ബോൾ പലപ്പോഴും വെറുമൊരു കളിക്കപ്പുറം ജീവിതവും സ്വപ്നവുമൊക്കെയാണ്…

ഐ എം വിജയനെയും വി പി സത്യനെയുമടക്കം നിരവധി ഫുട്ബോൾ പ്രതിഭകളെ  വാർത്തെടുത്ത കേരളക്കരയിൽ നിന്നും ഇതാ ഒരു ഫുട്ബോൾ താരം കൂടി.. കാല്പന്തുകളിയിൽ വിസ്മയം സൃഷിടിക്കുന്ന മെഹ്‌റൂഫ് എന്ന കൊച്ചുമിടുക്കാനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.  കാസർഗോഡ് ജില്ലയിലെ ദേലംപാടി പഞ്ചായത്തിലെ പരപ്പ എന്ന പ്രദേശ വാസിയാണ് 12 കാരനായ ഈ മിടുക്കൻ. മഴകാരണം വെള്ളം കെട്ടിക്കിടക്കുന്ന മൈതാനത്ത് സുഹൃത്തുക്കൾക്കൊപ്പം ഫുട്ബാൾ കളിക്കുന്ന മെഹ്‌റൂഫിന്റെ വീഡിയോയ്ക്ക് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യുമടക്കം നിരവധിയാളുകൾ ലൈക്കും കമന്റുമായി രംഗത്തെത്തി.

സ്പാനിഷ് മിഡ് ഫീൽഡ് താരം ആന്ദ്രേ ഇനിയേസ്റ്റയോടാണ് ഈ കുട്ടിത്താരത്തെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ഉപമിക്കുന്നത്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായ ഈ കുട്ടിത്തരത്തെ അഭിന്ദിച്ച് നിരവധി ആളുകളാണ് എത്തുന്നത്.

 

View this post on Instagram

 

What’s @andresiniesta8 doing here?? . . ? – @mahroof_abz

A post shared by Football India Official (@footballindia.co.in) on