‘ഇളയ സൂപ്പര്‍ സ്റ്റാര്‍’ ധനുഷ് ചിത്രം ‘പാട്ടാസ്’ ഒരുങ്ങുന്നു; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക്

July 29, 2019

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും തമിഴ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ താരമാണ് ധനുഷ്. തെന്നിന്ത്യ ഒന്നാകെ താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ദുരൈ സെന്തില്‍കുമാര്‍ ഒരുക്കുന്ന ചിത്രമാണ് “പട്ടാസ്”. കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, സെന്തില്‍കുമാറും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ഡബിൾ റോളിലാണ് ധനുഷ് എത്തുന്നത്.അച്ഛനായും മകനായുമാണ് ചിത്രത്തിൽ താരം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇളയ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ചിത്രത്തിന്‍റെ ഡിസൈനര്‍ പോസ്റ്റ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിലും താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ധനുഷിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് അസുരൻ. മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമാണ് അസുരൻ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു അഭിനയിക്കുന്നത്.

വെള്ളിത്തിരയില്‍ എക്കാലത്തും ധനുഷ് കഥാപാത്രങ്ങള്‍ മികച്ച സ്വീകാര്യത നേടുന്നുണ്ട്. 2002 ലാണ് ചലച്ചിത്ര രംഗത്തേക്കുള്ള ധനുഷിന്റെ അരങ്ങേറ്റം. കസ്തൂരിരാജ സംവിധാനം നിര്‍വ്വഹിച്ച ‘തുള്ളുവതോ ഇളമൈ’ എന്നതായിരുന്ന ധനുഷിന്റെ ആദ്യ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു ഈ ചിത്രം. മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാതെ വഴിതെറ്റിപ്പോകുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കഥയായിരുന്നു ഈ ചിത്രത്തിന്റെ മുഖ്യ പ്രമേയം. തുടര്‍ന്ന് ‘കാതല്‍ കൊണ്ടേന്‍’ എന്ന ചിത്രത്തിലും തികച്ചും വിത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ധനുഷ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടി. 2003 ല്‍ പുറത്തിറങ്ങിയ തിരുടാ തിരുടി എന്ന ചിത്രത്തിലാണ് നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത്.

‘ആടുകളം’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2010- ല്‍ മികച്ച നടനുള്ള പുരസ്‌കാരവും ധനുഷിന് ലഭിച്ചിട്ടുണ്ട്. ഡ്രീംസ്, ദേവതയെ കമ്‌ടേന്‍, കനാക്കാലം, വിളയാടല്‍ ആരംഭം, പൊല്ലാതവന്‍, യാരടി നീ മോഹിനി, പഠിക്കാതവന്‍, ഉത്തമപുത്തിരന്‍, ശീടന്‍, മാപ്പിളൈ, വടചെന്നൈ, മാരി 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയനായി. വെട്രിമാരന്‍ സംവിധാനം നിര്‍വ്വഹിച്ച മാരി 2 ആണ് ധനുഷിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.