ജയസൂര്യ നായകനായി ‘അന്വേഷണം’ ഒരുങ്ങുന്നു; സംവിധാനം പ്രശോഭ് വിജയന്‍

July 25, 2019

മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയമായ ചിത്രമായിരുന്നു പ്രശോഭ് വിജയന്‍ എന്ന നവാഗത സംവിധായകന്റെ ‘ലില്ലി’. ഇപ്പോഴിതാ മറ്റൊരു ചിത്രംകൂടി വരുന്നു. പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് പ്രശോഭ് വിജയന്‍. അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം. ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അന്വേഷണം എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. സെപ്റ്റംബറില്‍ ചിത്രം തീയറ്ററുകളിലെത്തും എന്നാണ് സൂചന.

പ്രശേഭ് വിജയന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലില്ലി. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രം. ലില്ലി എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയായിരുന്നു ചിത്രത്തിന്റെ മുഖ്യ പ്രമേയം.

അതേസമയം ജയസൂര്യ നായകനായെത്തുന്ന മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇത്. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്.

Read more:പെണ്ണുങ്ങള്‍ ഇരുമ്പ് പോലെയാണ് ആണുങ്ങള്‍ കാന്തം പോലെയും’; കൈയടി നേടി തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പുതിയ ഗാനം

നേരത്തെ കൊച്ചി മെട്രോയെ പശ്ചാത്തലമാക്കി ‘അറബിക്കടലിന്റെ റാണി’ എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. എന്നാല്‍ പിന്നീട് ആ തിരക്കഥ മാറ്റിയെഴുതി ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേയ്‌ക്കെത്തിയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇ ശ്രീധരനോടുള്ള ആദരം എന്ന നിലയ്ക്കാണ് രാമസേതു എന്ന ചിത്രം ഒരുക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ ലില്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.