പ്രേക്ഷകർ കാണാതെപോയ കുമ്പളങ്ങിയിലെ ചില രഹസ്യങ്ങൾ ഇതാ; വീഡിയോ

July 9, 2019

മനോഹരമായ രാത്രികൾ ചിലപ്പോൾ മനസിൽ നിന്നും മായാറില്ല. കുമ്പളങ്ങിയിലെ ചില രാത്രികളും മനസിൽ മായാതെ നിൽക്കുകയാണ്. ചിത്രം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിലെ ഓരോ സീനുകളും മനസിൽ മായാതെ നിൽക്കുന്നുണ്ട്. അത്രമേൽ പ്രേക്ഷക ഹൃദയത്തിൽ അലിഞ്ഞുചേർന്നു കുമ്പളങ്ങിയിലെ ഓരോ രാത്രികളും. ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ, മധു സി നാരായണ്‍, ഫഹദ് ഫാസിൽ, സൗബിൻ തുടങ്ങി മികച്ച കൂട്ടുകെട്ടിൽ വിരിഞ്ഞ ചത്രത്തിലെ ഓരോ ബ്രില്യൻസും ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചിത്രത്തിലെ ചില രഹസ്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്റേതായി ആദ്യം പുറത്തുവന്ന പോസ്റ്റർ ഷമ്മിയുടെയും സിമിയുടെയും വിവാഹത്തിന്റെ ചിത്രമായിരുന്നു. എന്നാൽ ചിത്രത്തിൽ ഒരിടത്തുപോലും ഇവരുടെ വിവാഹം കാണിക്കുന്നില്ല. ഈ വിവാഹ ഫോട്ടോ ഇവരുടെ റൂമിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിൽ മാത്രമാണ് കാണുന്നത്. അതുപോലെ തന്നെ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ഒരു ബ്രില്യൻസ് ഈ വീഡിയോയിൽ കാണാനാകും.

പ്രമേയത്തില്‍ തന്നെ വിത്യസ്തത പുലര്‍ത്തിക്കൊണ്ട് തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകനുമായി ഏറെ അടുത്തു നില്‍ക്കുന്നു. ചില പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ സാക്ഷ്യമാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പറയാതെ വയ്യ. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്. ഒപ്പംതന്നെ ഏറെ മനോഹരങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളും.

Read more‘പതിനെട്ടാം പടി’യിലെ കലിപ്പൻ ഗിരി ആരാണെന്നറിയാമോ..?

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.