‘മായാ മഴവില്ലായി….’; ഹൃദയംതൊട്ട് ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’വിലെ ഗാനം

July 2, 2019

ടൊവിനോ തോമസ് നായകാനായി എത്തുന്ന പുതിയ ചിത്രമാണ്’ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’. സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വിനുണ്ട്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നതും. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. ചിത്രത്തിലെ ‘മായാ മഴവില്ലായ്….’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വെള്ളിത്തിരയിലെ അവിസ്മരണീയ ചലച്ചിത്രങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ഗാനം. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അദിഫ് മുഹമ്മദാണ് ആലാപനം.

ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രമേയത്തിലെ വിത്യസ്തതകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടുന്നുണ്ട്. അനു സിത്താര ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. സിദ്ധിഖും ഒരു പ്രധാന കഥാപാത്രമായാണ് ഈ സിനിമയിലെത്തുന്നത്.

ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയിലൂടെയാണ് സലീം അഹമ്മദ് ചലച്ചിത്രസംവിധാന രംഗത്ത് ചുവടുവയ്ക്കുന്നത്. നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണ് ആദാമിന്റെ മകന്‍ അബു. ഈ ചിത്രത്തിലെ അഭിനയത്തിന് സലീം കുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച പത്തേമാരി എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കഥാപ്രമേയം കൊണ്ടുതന്നെ സലീം അഹമ്മദിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടുന്നുണ്ട്.

Read more:മലയാളത്തിലേക്ക് അരങ്ങേറ്റംകുറിച്ച് വിജയ് സേതുപതി; ‘മാര്‍ക്കോണി മത്തായി’ ഈ മാസം 11 ന് തീയറ്ററുകളിലേക്ക്

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ. ടൊവിനോ നായകനായെത്തുന്ന ‘ലൂക്ക’ എന്ന ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.