ലോകകപ്പിൽ സെമി കാണാതെ പാക്കിസ്ഥാൻ പുറത്ത്

ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 315 റൺസ് നേടി പാക്കിസ്ഥാൻ പുറത്ത്. ഇതോടെ ലോകകപ്പിലെ സെമി ഫൈനൽ കാണാതെ ടീമിന് ഇനി പാക്കിസ്ഥാനിലേക്ക് മടങ്ങാം.  കളിയിൽ നാല് റൺസ് മാത്രം അകലത്തിൽ സെഞ്ച്വറി നേടാതെ ബാബർ  പുറത്തായെങ്കിലും ഇമാം ഉൾ ഹഖ് സെഞ്ച്വറി നേടി. ഫഖർ സമാൻ (13), ബാബർ അസം (96), മുഹമ്മദ് ഹഫീസ് (27), ഷറഫാസ് (2), ഹാരിസ് സൊഹെയ്ൽ (6), വഹാബ് (2)  മുഹമ്മദ് ആമിർ (8), വസീം (43 ) എന്നിങ്ങനെയാണ് പാക്ക് നിരയിലെ സ്കോർ.

ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം ബംഗ്ലാദേശിനെതിരെ 316 റൺസിനെങ്കിലും ജയിച്ചാൽ മാത്രമേ പാക്കിസ്ഥാന് സെമിയിൽ ഇടം നേടാനാകൂ. അതുകൊണ്ടുതന്നെ ഇനി അടുത്ത അങ്കത്തിന് കാണാമെന്ന പ്രതീക്ഷയിൽ പാക്ക് അപ്പ് ചെയ്യേണ്ടി വരും പാക്കിസ്ഥാന്.