മാഞ്ചസ്റ്ററിൽ തെളിഞ്ഞ കാലാവസ്ഥ; സെമി ഫൈനൽ തുടരും

July 10, 2019

ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരം മഴ കാരണം ഇന്നലെ നിർത്തിവച്ചിരുന്നു. ഇതോടെ രണ്ടാം ദിനത്തിലേക്ക് മാറ്റിയ മത്സരം ഇന്ന് പുനരാരംഭിക്കുമോയെന്ന കാര്യത്തിൽ ഏറെ സംശയങ്ങൾ നിഴലിച്ചിരുന്നു. കാലാവസ്ഥാ നിരീക്ഷണ പ്രകാരം ഇന്നും മാഞ്ചസ്റ്ററിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ മാഞ്ചസ്റ്ററിൽ തെളിഞ്ഞ കാലാവസ്ഥയാണ് അതിനാൽ മത്സരം ഇന്നലെ അവസാനിപ്പിച്ചടുത്തുനിന്നും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

റി​സ​ര്‍​വ് ദി​ന​ത്തി​ലും മ​ഴ പെ​യ്താ​ല്‍ കാ​ര്യ​ങ്ങ​ള്‍ ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​കും. അ​ങ്ങ​നെ​യെങ്കി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ പോ​യി​ന്‍റ് നി​ല നോ​ക്കി​യാ​കും ഫൈ​ന​ലി​ലെ​ത്തു​ന്ന ടീ​മി​നെ തീരു​മാ​നി​ക്കു​ക. അ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തും.

അതേസമയം ഇന്നലെ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്. കിവീസിന് ഇന്നലെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. അതേസമയം മികച്ച പ്രകടനമാണ് ഇന്ത്യൻ ബോളർമാർ പുറത്തെടുത്തത്. കളിയുടെ 17-ാം പന്തില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് അക്കൗണ്ട് തുറക്കാനായത്.

കളിയിൽ മികച്ച പ്രകടനം മാറ്റുരയ്ക്കാൻ ഒരുങ്ങുന്ന ടീമുകൾക്കൊപ്പം ഇത്തവണത്തെ ലോകകപ്പ് ആരുടെ കൈകളിലായിരിക്കും സുരക്ഷിതമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് പ്രേമികളും.

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റിൽ, ഹെന്ററി നിക്കോളാസ്, കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, ടോം ലഥാം, ജെയിംസ് നിഷാം, കോളിൻ ഡി ഗ്രാൻഡോം, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗുസൺ, മാറ്റ് ഹെൻററി, ട്രെന്റ് ബോൾട്ട് എന്നിവരാണ് പോരട്ടത്തിനിറങ്ങുന്ന ന്യൂസിലൻഡ് താരങ്ങൾ.