ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഫിനോയിൽ നിർമ്മിച്ച് നൽകി കോഴിക്കോട് ശിശുഭവനിലെ കുരുന്നുകൾ

മഴ തകർത്ത കേരളത്തിന്റെ വേദനയിലും ആശ്വാസത്തിന്റെ പൊൻതൂവൽ സ്പർശവുമായി എത്തുകയാണ് കോഴിക്കോട് നിന്നും ഒരുകൂട്ടം കുഞ്ഞുങ്ങൾ. കോഴിക്കോട്ട് ശിശുഭവനിലെ കുട്ടികളാണ് 15000 ലിറ്റര്‍ ഫിനോയിൽ നിർമ്മിച്ചുനൽകിയത്. നഗരത്തിൽ നിന്ന് പെറുക്കിയെടുത്ത കുപ്പികള്‍ വൃത്തിയാക്കിയാണ് ഇവര്‍ ഫിനോയില്‍ നിറച്ചത്. ഇവർ നിർമ്മിച്ച ഫിനോയിൽ ജില്ലാഭരണകൂടത്തിന് നൽകി. നിരവധിയാളുകളാണ് ഈ കുരുന്നുകൾക്ക് അഭിനന്ദനവുമായി എത്തിയത്.

അതേസമയം കേരളത്തിന്റെ വിവിധയിടങ്ങളിൽ മഴയ്ക്ക് കാര്യമായ കുറവ് ഉണ്ടെങ്കിലും ഇനി മൂന്ന് ദിവസം കൂടി കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ (ഓഗസ്റ്റ് 14 ന് ) പാലക്കാട്, മലപ്പുറം, കോഴിക്കോട് , ഇടുക്കി, കണ്ണൂർ, എന്നീ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *