‘ആകെ അറിയാവുന്നത് ഡാൻസാണ്’; ദുരിതബാധിതർക്ക് പണം നൽകാൻ നൃത്തം ചെയ്യാനൊരുങ്ങി ഏഴാം ക്ലാസുകാരി

പ്രളയബാധിതരെ സഹായിക്കാന്‍ തന്നാലാകുന്നവിധം സഹായ ഹസ്തവുമായി എത്തുകയാണ് കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഒരു കൂട്ടം മനുഷ്യർ. പ്രായഭേദമന്യേ നിരവധി ആളുകളാണ് സഹായ ഹസ്തവുമായി എത്തുന്നത്.  ദുരിതബാധിതരെ സഹായിക്കാൻ തങ്ങളാൽ കഴിയും വിധം സഹായം ചെയ്യാൻ മുന്നോട്ട് വരുന്ന  നിരവധി കുരുന്നുകളെ നമ്മൾ കണ്ടിരുന്നു. ഇപ്പോഴിതാ തനിക്ക് അറിയാവുന്ന ഡാൻസ് ചെയ്ത് മഴക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കാൻ ഒരുങ്ങുകയാണ് ഏഴാം ക്ലാസുകാരി കൊച്ചി സ്വദേശിയായ വേണി വി സുനിൽ. ഈ പെണ്‍കുട്ടിയുടെ മനസിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്

ആകെ അറിയാവുന്നത് ഡാൻസാണ്, ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളിൽ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ചില സ്ഥലങ്ങളിൽ നിന്ന് ടോക്കൻ ഓഫ് അപ്രീസിയേഷൻ എന്ന നിലയ്ക്ക് ചില സാമ്പത്തിക സപ്പോർട്ട് കിട്ടാറുമുണ്ട്.

പറഞ്ഞു വന്നത് ഇതാണ് , നിങ്ങളുടെ അടുത്തുള്ള അമ്പലങ്ങളിലോ പൊതുപരിപാടികളിലോ എന്തുമാകട്ടെ , ഒരുമണിക്കൂർ ഡാൻസ് പ്രോഗ്രാം ചെയ്തുതരാം . CMDRF ലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് എനിക്ക് അയച്ചാൽ മതിയാകും.

വല്യ ഡാൻസർ എന്നു കളിയാക്കരുത് , എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ…

Leave a Reply

Your email address will not be published. Required fields are marked *