അരവിന്ദിന് രോഗവിമുക്തമായ നാളുകള്‍ വാഗ്ദാനം ചെയ്ത് ‘അനന്തരം’

രോഗങ്ങളുടെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയിലെ അനന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്. മഹാരോഗങ്ങളോട് അനുദിനം പോരാടുന്ന നിരവധി പേര്‍ക്ക് ശുഭപ്രതീക്ഷയുടെ നല്ല നാളുകള്‍ സമ്മാനിക്കുകയാണ് അനന്തരം പരിപാടി.

ആറ് വയസുകാരനായ അരവിന്ദ് എരുമേലി സ്വദേശിയാണ്. അനീഷ്- അനു ദമ്പതികളുടെ മൂത്ത മകന്‍. അരവിന്ദിനെക്കൂടാതെ അഖില എന്ന ഒരു മകള്‍ക്കൂടിയുണ്ട് ഇവര്‍ക്ക്. അരവിന്ദ് പിറ്റ്യൂറ്ററി ഗ്രന്ഥിയിലെ ട്യൂമറിന് ചികിത്സയിലാണ്. മൂന്നാം വയസിലാണ് അരവിന്ദിന്റെ രോഗം കണ്ടെത്തിയത്. അരവിന്ദ് എന്ന കൊച്ചു ബാലന്റെ കാഴ്ച ശക്തിയെയും കേള്‍വി ശക്തിയെയുമെല്ലാം ഈ രോഗാവസ്ഥ ബാധിച്ചിട്ടുണ്ട്.

Read more:രണ്ടര വയസുകാരി അദ്രികയ്ക്ക് മഹാരോഗത്തില്‍ നിന്നും കരകയറാന്‍ സഹായഹസ്തവുമായി ‘അനന്തരം’

രണ്ട് ശസ്ത്രക്രിയകള്‍ക്ക് ഇതിനോടകം അരവിന്ദ് വിധേയമായിക്കഴിഞ്ഞു. ഇനിയും ശസ്ത്രക്രിയകള്‍ വേണം. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയുമെല്ലാം സഹായത്താലാണ് പലപ്പോഴും ചികിത്സ. ആകെയുണ്ടായിരുന്ന വീടും സ്ഥലവുമെല്ലാം അരവിന്ദിന്റെ ചികിത്സയ്ക്കായി ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയാണ്. അരവിന്ദിനെ രോഗത്തില്‍ നിന്നും മോചിതനാക്കണമെന്നതാണ് ഈ കുടുംബത്തിന്റെ ഏറ്റവും വലിയ സ്വപനം.

ഈ കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകുകയാണ് ഫ്ളവേഴ്‌സ് അനന്തരം പരിപാടി. അനന്തരം ടീം ഏറ്റെടുത്തിരിക്കുകയാണ് അരവിന്ദിന്റെ ചികിത്സ.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C