മഴ കൂടുതൽ ശക്തി പ്രാപിക്കും; ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്

August 9, 2019

മഴ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. ഞായറാഴ്ച മുതൽ മഴ കുറയുമെങ്കിലും ന്യൂനമർദത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ഇപ്പോൾ കേരളത്തിൽ മിക്കയിടങ്ങളിലും മഴ അതി ശക്തമായിത്തന്നെ തുടരുകയാണ് ഈ സാഹചര്യത്തിൽ വരുന്ന 48 മണിക്കൂർ മഴ തുടരുമെന്നാണ് റിപ്പോർട്ട്.നേരത്തെ നാല് ജില്ലകളിലായിരുന്നു റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒമ്പത് ജില്ലകളിലേക്ക് റെഡ് അലേർട്ട് വ്യാപിപ്പിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നിവടങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട  എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കാലവർഷം  രൂക്ഷമായിരിക്കുന്നത്.ഈ ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളത്തിനടിയിലാണ്., ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഈ സ്ഥലങ്ങളിൽ രൂക്ഷമായിത്തന്നെയുണ്ട്. ഈ പ്രദേശങ്ങളിൽ മിക്കയിടങ്ങളിലേക്കും ഗതാഗതം തടസപ്പെട്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരുവാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ്