വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ച സന്തോഷത്തിൽ ഒരു മമ്മൂട്ടി ആരാധകൻ; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

September 8, 2019

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയവിസ്മയം സൃഷ്ടിക്കുന്ന നടനാണ് മമ്മൂട്ടി. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്. അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. മമ്മൂക്കയെ കാണാൻ എത്തിയ ആരാധകനായ ഒരു അച്ഛന്റെയും മകന്റെയും അനുഭവം വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഹരി പത്തനാപുരം എന്ന വ്യക്തിയാണ് അച്ഛനൊപ്പം മമ്മൂക്കയെ കാണാൻ പോയ അനുഭവം പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

അച്ഛനും ഞാനും തമ്മിൽ ഒരു അഭിപ്രായവ്യത്യാസമുണ്ട് …അച്ഛൻ കട്ട മമ്മൂട്ടി ഫാനും ഞാൻ കട്ട മോഹൻലാൽ ഫാനും ആണ്… എന്നെ മമ്മൂക്കഫാൻ ആക്കാൻ വേണ്ടി അച്ഛൻ വളരെ പണ്ടുമുതൽ ശ്രമം തുടങ്ങിയിരുന്നു…മമ്മൂക്ക തകർത്തഭിനയിച്ച വിജയിച്ച നിരവധി ചിത്രങ്ങൾ ഒന്നിലധികം തവണ തീയറ്ററിൽ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്..കോട്ടയം കുഞ്ഞച്ചൻ, അമരം ,ധ്രുവം,ഒരു വടക്കൻ വീരഗാഥ ,സിബിഐ ഡയറിക്കുറിപ്പ് ,ജാഗ്രത ,അധർവ്വം എന്നിങ്ങനെ ധാരാളം ചിത്രങ്ങൾ അങ്ങനെ ഒന്നിലധികം തവണ കണ്ടതാണ്… കോട്ടയം കുഞ്ഞച്ചൻ 4 തവണ എങ്കിലും അച്ഛൻ ഞങ്ങളെ കൊണ്ട് കാണിച്ചിട്ടുണ്ട്… ആ മമ്മൂട്ടിയുടെ കട്ട ആരാധകനെ മമ്മൂക്കയ്‌ക് ഒന്ന് നേരിട്ട് കാണിച്ചു കൊടുക്കണം എന്ന് ഞാൻ ചിന്തിച്ചു…ഇതറിഞ്ഞ മമ്മൂക്ക വളരെ സന്തോഷത്തോടു കൂടിയാണ് അച്ഛനെ കാണാമെന്ന് സമ്മതം മൂളിയത്…അങ്ങനെ അച്ഛനും മമ്മൂക്കയും തമ്മിൽ ഒരു കൂടിക്കാഴ്ച ഒരുങ്ങി… ഒരുപാട് നേരം അവർ തമ്മിൽ സംസാരിച്ചിരുന്നു … ഒടുവിൽ കാറിൽ കയറിയപ്പോൾ അച്ഛൻറെ കണ്ണ് ഒന്ന് നനഞ്ഞിരുന്നു എന്ന് എനിക്ക് തോന്നി….എത്രയോ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ചത് സന്തോഷത്തിലായിരുന്നു അച്ഛനുമമ്മയും…. മലയാളത്തിൻറെ പ്രിയനടൻ സ്റ്റാർ മമ്മൂട്ടിക്ക് അ ഹൃദയത്തിൽ തൊട്ട് ഒരായിരം ജന്മദിനാശംസകൾ