കേടുവന്ന കൊതുക് ബാറ്റ് ഇനി വലിച്ചെറിയേണ്ട; റിപ്പയര്‍ ചെയ്യുന്ന വിധം ഇതാ…!

September 30, 2019

മഴ വീണ്ടും പെയ്തുതുടങ്ങിയതോടെ കൊതുകും പെരുകാനുള്ള സാധ്യത കൂടുതലാണ്. കൊതുകു ശല്യത്തില്‍ നിന്നും രക്ഷനേടാന്‍ വിവിധ മാര്‍ഗങ്ങള്‍ പലരും പരീക്ഷിക്കാറുണ്ട്. കൊതുക് ബാറ്റുകള്‍തന്നെയാണ് ഇത്തരം മാര്‍ഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. കൊതുകിനെ വളരെ വേഗത്തില്‍ കൊല്ലാന്‍ സാധിക്കുന്നു എന്നതുതന്നെയാണ് കൊതുക് ബാറ്റുകളെ ഇത്രയധികം സ്വീകാര്യമാക്കുന്നതും.

എന്നാല്‍ ചില കൊതുകു ബാറ്റുകള്‍ വളരെ വേഗത്തില്‍ കേടാകാറുണ്ട്. ഈ പ്രശ്‌നം അലട്ടുന്നവരുടെ എണ്ണവും ചെറുതല്ല. കേടു വരുന്ന കൊതുക് ബാറ്റുകള്‍ കൂടുതല്‍ ആളുകളും ഉപേക്ഷിക്കാറാണ് പതിവ്.

Read more:മത്സരത്തില്‍ ഒപ്പം ഓടിയ ആള്‍ ട്രാക്കില്‍ വീണു; എതിരാളിയെ താങ്ങിപ്പിടിച്ച് ബ്രൈമ ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു; എഴുന്നേറ്റ് നിന്ന് കൈയടിച്ച് കാണികള്‍: വീഡിയോ

എന്നാല്‍ കേടുവന്ന കൊതുക് ബാറ്റുകള്‍ ഇനി മുതല്‍ വലിച്ചെറിയേണ്ട. വീട്ടില്‍തന്നെ ഇത്തരം ബാറ്റുകള്‍ റിപ്പയര്‍ ചെയ്‌തെടുക്കാന്‍ സാധിക്കും. കേടു വന്ന കൊതുകു ബാറ്റുകള്‍ റിപ്പയര്‍ ചെയ്യുന്ന വിധം പരിചയപ്പെടുത്തുകയാണ് ഹമീദ് എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ. മികച്ച പ്രതികരണമാണ് ഹമീദിന്റെ വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്. എന്നാല്‍ ചിലര്‍ വീഡിയോയെ പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്.