മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷമാക്കി താരകുടുംബം: ചിത്രങ്ങള്‍

October 23, 2019

മലയാളികളുടെ ജനപ്രിയനായകന്‍ ദിലീപിന്റെയും ഭാര്യ കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. താരസമ്പന്നമായാണ് കുഞ്ഞു മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ദിലീപും കാവ്യയും മീനാക്ഷി ദിലീപും ചേര്‍ന്ന് ആഘോഷമാക്കിയത്. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.നടി നമിതാ പ്രമോദ്, അരുണ്‍ ഗോപി, ലാല്‍ ജോസ്, സെജു കുറുപ്പ്, തുടങ്ങി നിരവധി താരങ്ങള്‍ മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. 2018 ഒക്ടോബര്‍ 19 നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്.നിരവധി താരങ്ങള്‍ മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം ദിലീപ് നായകനായെത്തുന്ന ജാക്ക് ഡാനിയല്‍ എന്ന ചിത്രം അണിയറയില്‍ ഒരുക്കത്തിലാണ്. നംവംബര്‍ 7 മുതല്‍ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ജാക്ക് ഡാനിയല്‍ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയായാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.