തമിഴ് ചലച്ചിത്രരംഗത്തേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കാന്‍ ഐശ്വര്യ ലക്ഷ്മി; ‘ആക്ഷന്‍’ തിയേറ്ററുകളിലേക്ക്

November 5, 2019

വിശാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആക്ഷന്‍’. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രം എന്നുകൂടി ഈ സിനിമയെ വിശേഷിപ്പിക്കാം. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ, തമന്നയും അഹന്‍സാ പൂരിയും ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളായെത്തുന്നുണ്ട്. റിലീസിനൊരുങ്ങുകയാണ് ചിത്രം. നവംബര്‍ 15 ന് ആക്ഷന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

സുന്ദര്‍ സി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ട്രൈഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ആക്ഷന്‍ എന്ന സിനിമയുടെ നിര്‍മ്മാണം. ഡൂഡ്‌ലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Read more:യാത്രക്കിടെ ആമയ്ക്ക് അപകടസൂചന നൽകി ആന; അപൂര്‍വ്വമായൊരു സഹജീവി സ്നേഹം: വീഡിയോ

പേര് പോലെതന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് ‘ആക്ഷന്‍’. കേണല്‍ സുഭാഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിശാല്‍ അവതരിപ്പിക്കുന്നത്. യോഗി ബാബു, ആകാംഷ പുരി, കബീര്‍ ദുഹാന്‍ സിങ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

അതേസമയം ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റ ചിത്രം ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ആക്ഷന്‍ നവംബറില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം മലയാളത്തില്‍ ”ബ്രദേഴ്‌സ് ഡേ എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്മി അവസാനമായി പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ ചിത്രമാണ് ‘ബ്രദേഴ്‌സ് ഡേ’. കലാഭവന്‍ ഷാജോണാണ് ചിത്രത്തിന്റെ സംവിധായകന്‍.