‘സിങ്കപ്പെണ്ണേ’ സ്യൂട്ട് കേസിൽ താളമിട്ട് ഒരു കിടിലൻ പാട്ട്; വൈറൽ വീഡിയോ

November 20, 2019

‘സിങ്കപ്പെണ്ണേ ഓ.. സിങ്കപ്പെണ്ണേ’ മലയാളികളും തമിഴകവും ഒരുപോലെ പാടിയ പാട്ടാണ്. സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത  ‘ബിഗിൽ’ എന്ന ചിത്രത്തിലെ ഈ അടിപൊളി ഗാനവുമായി എത്തുകയാണ് ഒരു കൂട്ടം പെൺകുട്ടികൾ. റൂമിൽ ഇരുന്ന് സ്യൂട്ട് കേസിൽ താളമിട്ടാണ് ഇവർ ഈ ഗാനം ആലപിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.

എന്തായാലും സമൂഹമാധ്യമങ്ങളിൽ നിന്നും നല്ല പിന്തുണയാണ് ഈ ഗായകർക്ക് ലഭിക്കുന്നത്.  മികച്ച താളത്തിനൊപ്പം മനോഹരമായി ഗാനവും ആലപിക്കുന്ന ഈ കുട്ടികളുടെ വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്.

Read also: കാലിൽ മുറിവ്: മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങി ഒരു കുരങ്ങൻ, വൈറൽ വീഡിയോ

കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ ഒരുക്കികൊടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട് സോഷ്യൽമീഡിയ. വ്യത്യസ്തവും കൗതുകകരവുമായ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അതേസമയം ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന നിരവധി കാലാകാരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടെത്തിക്കുന്നതിലും നിസ്തുല പങ്ക് വഹിക്കുന്നുണ്ട് സോഷ്യൽമീഡിയ.

വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ബിഗിൽ’ എന്ന ചിത്രത്തിലെ ഗാനമാണ് ‘സിങ്കപ്പെണ്ണേ’. എ ആര്‍ റഹ്മാന്റെ മാന്ത്രിക സംഗീതം തന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകളിക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിലും ഇടംനേടിയിരുന്നു.