ചായയും കാപ്പിയും സ്ഥിരമായി കുടിക്കുന്നവർ അറിയാൻ…

November 26, 2019

വൈകുന്നേരങ്ങളിൽ ഒരു കപ്പ് കാപ്പിയോ… ചായയോ ..മലയാളികൾക്ക് ഒഴുച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ കാപ്പിയും ചായയുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന തരത്തിൽ ചില വാർത്തകളും നമ്മൾ കാണാറുണ്ട്. എന്നാൽ കാപ്പിയും ചായയുമൊക്കെ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഉന്മേഷം നൽകുന്നതിനൊപ്പം ഇത് നിരവധി ഗുണങ്ങളും നൽകുന്നുണ്ട്. എന്നാൽ ഇതും അമിതമായാൽ ആരോഗ്യത്തിന് ദോഷമാകാറുണ്ട്.

കാപ്പി 

ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി വരെ കുടിയ്ക്കാം. ഇത് പ്രമേഹസാധ്യത ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന കഫേനുക്കൾ ആരോഗ്യത്തിന് മോശമാണെന്നതിനാലാണ് കാപ്പി കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന രീതിയിൽ മുമ്പ് പഠനങ്ങൾ നടന്നിരുന്നത്. എന്നാൽ കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന ആസിഡുകളും മറ്റ് ഘടകങ്ങളും പ്രമേഹമുണ്ടാകുന്നതിൽ നിന്നും ശരീരത്തെ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഇതും അമിതമായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

അതുപോലെ തന്നെ ഇടയ്ക്കിടെ കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം  നൽകുന്നതിന് പുറമെ അൾഷിമേഴ്‌സ് രോഗം ഉണ്ടാകാതെ സംരക്ഷിക്കുന്നതിനും കാരണമാകുമെന്നും പഠനങ്ങൾ മുന്നോട്ട് വയ്ക്കുന്നു.

Read also: ആക്രമിക്കാൻ വന്ന യുവാവിനെ 82-കാരി തുരത്തിയോടിച്ചത് ഇങ്ങനെ; വീഡിയോ 

ചായ 

ഇന്ത്യയുടെ ദേശീയ പാനീയമാണ് ചായ. ഇടയ്ക്കിടെ ചായ കുടിയ്ക്കുന്നത് ഉന്മേഷം നൽകും. സ്ഥിരമായി ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് മോശമാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന  പഠനങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. സ്ഥിരമായി ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഒരു രീതിയിലുള്ള ദോഷവും വരുത്തുന്നില്ല.

വിവിധതരം ക്യാൻസറുകളെ പ്രതിരോധിക്കുന്ന പോളീഫിനോള്‍സ്, തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ബ്രസ്റ്റ് ട്യൂമറുകളെ തടയാന്‍ കട്ടന്‍ ചായയ്ക്ക് കഴിയുമെന്നാണ് പഠനം പറയുന്നത്. അതുകൊണ്ട് ഇനി സ്ഥിരമായി കട്ടൻ ചായ കുടിയ്ക്കാം.