‘കദളിവാഴകയ്യിലിരുന്ന്…’ നിറചിരിയുമായി കുരുന്ന് പാടി; നിറഞ്ഞ കയ്യടി: വീഡിയോ

January 29, 2020

രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുന്നു. കുട്ടിത്തം വിട്ടുമാറാത്ത നിഷ്‌കളങ്കത നിറഞ്ഞ കാഴ്ചകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഒരു കൊച്ചു മിടുക്കിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഈ മിടുക്കിയുടെ പ്രായം രണ്ട് വയസ്സാണ്. പക്ഷെ, പ്രായത്തെപ്പോലും വെല്ലുന്ന പാട്ട്പ്രകടനമാണ് മിടുക്കി കാഴ്ചവെച്ചിരിക്കുന്നത്. മലയാളികള്‍ എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കുന്ന നിത്യ ഹരിത ഗാനമായ ‘കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്ന് വിളിച്ച്…. ‘എന്ന ഗാനമാണ് അതിസുന്ദരമായി ഈ മിടുക്കി ആലപിച്ചിരിക്കുന്നത്.

Read more: ത്രീഡിയോ ഫോട്ടോഷോപ്പോ അല്ല ഇതാണ് മേക്കപ്പിന്റെ അനന്ത സാധ്യതകൾ; വിസ്മയിപ്പിച്ച് ഡെയിൻ, വീഡിയോ

പാട്ടിന്റെ ഭംഗിയും താളവും ചോരാതെ കുസൃതിച്ചിരിയോടെയുള്ള ഈ ആലാപനം സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. 1960 -ല്‍ തിയേറ്ററുകളിലെത്തിയ ‘ഉമ്മ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പി ഭാസകരനാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. എം എസ് ബാബുരാജ് സംഗീതം പകര്‍ന്നിരിക്കുന്നു.

2 വയസ്സുകാരിയുടെ കിടിലൻ പാട്ട് 🤩

2 വയസ്സുകാരിയുടെ കിടിലൻ പാട്ട് 🤩

Posted by Variety Media on Tuesday, 28 January 2020