‘റാം’ ലുക്കില്‍ മോഹന്‍ലാല്‍, ഒപ്പം തൃഷയും; ചിത്രീകരണം പുരോഗമിക്കുന്നു

January 30, 2020

‘ദൃശ്യം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുകയാണ് പുതിയ ചിത്രത്തിനു വേണ്ടി. ‘റാം’ എന്നാണ് ചിത്രത്തിന്റെ പേര്. തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. മാസ് സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാണ് റാം എന്നാണ് സൂചന.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തൃഷയും ചിത്രത്തില്‍ ജോയിന്‍ ചെയ്തു. 2020 ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ധനുഷ്‌കോടി, ഡല്‍ഹി, ഉസ്ബക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ തുടങ്ങിയ ഇടങ്ങളിലാണ് റാമിന്റെ ചിത്രീകരണം നടക്കുക.

Read more: പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയുടെ വസന്തം സൃഷ്ടിക്കാൻ ‘കോമഡി സൂപ്പർ ഷോ’; നിറസാന്നിധ്യമായി മലയാളികളുടെ പ്രിയതാരം പ്രസീതയും

അതേസമയം ‘റാം’എന്നത് ‘ദൃശ്യം’ സിനിമ പോലെ അല്ലായെന്നും ഏറെ വ്യത്യസ്തമാണ് റാമിന്റെ കഥയെന്നും ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ് ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ളയും സുധന്‍ എസ് പിള്ളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

റാം’, അയാള്‍ക്ക് അതിര്‍ത്തികളില്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തില്‍ തൃഷയുടേത് ഒരു ഡോക്ടറിന്റെ കഥാപാത്രമാണ്. മോഹന്‍ലാല്‍, തൃഷ, ആദില്‍ ഹുസൈന്‍ എന്നിവര്‍ക്ക് പുറമെ ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ധിഖ്, ദുര്‍ഗ കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് റാം എന്നത്.