സാറയും തൈമൂറും ഒരുപോലെ; കുട്ടിക്കാല ചിത്രം പങ്കുവെച്ച് സാറ അലി ഖാൻ

January 13, 2020

ബോളിവുഡ് താര റാണിയാകാനുള്ള ചുവടുവയ്പ്പിലാണ് സാറ അലി ഖാൻ. അച്ഛൻ സെയ്ഫ് അലി ഖാന്റെയും അമ്മ അമൃത സിംഗിന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ സാറ, ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. ഇപ്പോൾ താരം തന്റെ ചെറുപ്പകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ചിത്രം കണ്ടവരെല്ലാം പറയുന്നത് സാറയുടെ തനി പകർപ്പാണ് തൈമൂർ എന്നാണ്. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂർ ലോക ശ്രദ്ധ നേടിയ താര പുത്രനാണ്.

സാറയുമായി ഇപ്പോൾ വലിയ സാമ്യം തോന്നുന്നില്ലെങ്കിലും ചെറുപ്പകാല ചിത്രത്തിൽ തൈമൂറിനെ പോലെയാണ് സാറയും. തന്റെ കുഞ്ഞനുജനായ തൈമൂറിനോട് വലിയ സ്നേഹമാണ് സാറയ്ക്ക്.

https://www.instagram.com/p/B4Fr06tJXoa/?utm_source=ig_web_copy_link

ഷൂട്ടിംഗ് ഇടവേളകളിൽ തൈമൂറിനെ കാണാൻ എത്തുകയും വിശേഷങ്ങൾക്കെല്ലാം സെയ്‌ഫിനും കുടുംബത്തിനും ഒപ്പം ചിലവഴിക്കുകയും ചെയ്യാറുണ്ട് സാറ അലി ഖാൻ.