96 കിലോയിൽ നിന്നും സൈസ് സീറോയിലേക്ക്- പഴയ വീഡിയോ പങ്കുവെച്ച് സാറ അലിഖാൻ

January 28, 2020

ബോളിവുഡിലെ അതിസുന്ദരിയായ താരപുത്രിയാണ് സാറ അലി ഖാൻ. വളരെ ഭംഗിയുള്ള മുഖവും ഒതുങ്ങിയ ശരീരവുമുള്ള സാറ, പക്ഷെ കുറച്ച് കാലം മുൻപ് വരെ ഇങ്ങനെ ആയിരുന്നില്ല. അതിശയിച്ച് പോകുന്ന തരത്തിലുള്ള ശരീര ഭാരവും തടിച്ച പ്രകൃതവുമായിരുന്നു.

96 കിലോയിലധികം ഭാരമുണ്ടായിരുന്ന സാറ സിനിമയിലെത്താനായി 46 കിലോ ആണ് കുറച്ചത്. വലിയ മാറ്റം തന്നെയാണ് ഭാരം കുറച്ചതിലൂടെ സാറക്ക് സംഭവിച്ചത്.

നല്ല ശരീര വണ്ണം ഉണ്ടായിരുന്ന സമയത്ത് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ വിമാന യാത്രയ്ക്കിടയിലെ കുസൃതി നിറഞ്ഞ വീഡിയോ ആണ് സാറ പങ്കുവെച്ചിരിക്കുന്നത്. തന്റെ രൂപ മാറ്റത്തിന് പിന്നിലുള്ള നമ്രത പുരോഹിതിന്‌ നന്ദിയും നടി അറിയിക്കുന്നുണ്ട്.

Read More:‘മലയാളത്തിൽ ലോകനിലവാരത്തിലുള്ള വി എഫ് എക്സ്!’- ആകാംക്ഷയോടെ മരയ്ക്കാറിനായി കാത്തിരിക്കുന്നുവെന്ന് പൃഥ്വിരാജ്

സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറ അലിഖാൻ. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് താരവും സിനിമയിൽ എത്തുകയായിരുന്നു.